നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനക അറിയിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് വിപരീത ഫലം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിനാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 18,000 പേരിലാണ് വാക്സിന്‍ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്.

അസ്ട്രാസെനക ഓക്സ്ഫെഡ് കൊറോണ വൈറസ് വാക്സീന്റെ (AZD1222) ക്ലിനിക്കൽ ട്രയൽ പുനരാരംഭിച്ചു. വാക്സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചതെന്ന് അസ്ട്രാസെനക ഇറക്കിയ കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. പരീക്ഷണത്തിന് വിധേയനായ ഒരാളില്‍ അജ്ഞാത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് നിര്‍ത്തിവെച്ചത്. തുടർന്ന്, തുടർപരീക്ഷണവും സുരക്ഷയും സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Related Posts

കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

Comments Off on കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

Comments Off on എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

Comments Off on ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

Comments Off on കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

Comments Off on ‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

ബാലഭാസ്കറിന്‍റെ മരണം; നുണപരിശോധനക്ക് നാല് സാക്ഷികൾ സമ്മതം അറിയിച്ചു

Comments Off on ബാലഭാസ്കറിന്‍റെ മരണം; നുണപരിശോധനക്ക് നാല് സാക്ഷികൾ സമ്മതം അറിയിച്ചു

സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ

Comments Off on സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ

സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ സിറ്റി മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം മാതൃകാപരം: മുഖ്യമന്ത്രി

Comments Off on തൃശൂർ സിറ്റി മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം മാതൃകാപരം: മുഖ്യമന്ത്രി

Create AccountLog In Your Account%d bloggers like this: