മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

കോട്ടപ്പുറം ചന്തയിലെ തൊഴിലാളികളും വ്യാപാരികളും മാലിന്യം കളയാൻ ബുദ്ധിമുട്ടാറില്ല.  മാലിന്യം ശേഖരിച്ച് വളമാക്കി മാറ്റാൻ   നഗരസഭ കൂടെയുണ്ട്‌. ശാസ്ത്രീയമായി നിർമിച്ച, കൊടുങ്ങല്ലൂരിന്റെ സ്വന്തം ജൈവവളം മുസിരിസ് ഫെർട്ടിലൈസേഴ്സ് എന്ന ബ്രാൻഡിൽ  നഗരസഭ പുറത്തിറക്കുന്നുമുണ്ട്‌.
 കോട്ടപ്പുറം മാർക്കറ്റിൽ ആഴ്ചയിൽ രണ്ടു ദിവസത്തെ ചന്തകളിൽ നിന്നും ലഭിക്കുന്ന വാഴയില ഉൾപ്പെടെയുള്ള ജൈവമാലിന്യം നഗരസഭ ശേഖരിച്ചു വളമാക്കി മാറ്റുകയാണ്.  ടി കെ എസ് പുരത്തുള്ള ബയോ കമ്പോസ്റ്റിങ്‌ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവവളം 50, 20, പത്ത് കിലോഗ്രാം പാക്കുകളിൽ വിപണിയിലെത്തും. പച്ചക്കറികളുൾപ്പെടെ എല്ലാ വിളകൾക്കും വളം ഉപയോഗിക്കാനാവും. ഒരു കിലോ വളത്തിന് 14 രൂപയും മൊത്തമായെടുക്കുമ്പോൾ 12 രൂപയുമാണ്‌ വില. കൃഷിഭവനുകൾ വഴി വാങ്ങുന്നവർക്ക് ഒമ്പത് രൂപ സബ്‌സിഡി നൽകുന്നതിനാൽ കിലോയ്‌ക്ക്‌ മൂന്നു രൂപയ്‌ക്ക് ലഭിക്കും.
 വാഴയില ഉൾപ്പെടെയുള്ള ജൈവ മാലിന്യത്തിൽനിന്നുമാണ് ആദ്യഘട്ടത്തിൽ ജൈവവളം നിർമിക്കുന്നത്.  യന്ത്രങ്ങളുടെ സഹായത്തോടെ ചെറുകഷ്‌ണങ്ങളാക്കി മാറ്റുന്ന മാലിന്യം അനുയോജ്യമായ ഇനോക്കുലത്തിന്റെ സഹായത്തോടെ വിഘടിപ്പിച്ചശേഷം ഗുണമേന്മ നിർണയത്തിന് വിധേയമാക്കും. പോരായ്മയുള്ള മൂലകങ്ങൾ അടങ്ങിയ ജൈവ വസ്തുക്കൾ കൂട്ടിച്ചേർക്കും.
കുടുംബശ്രീ അയൽക്കൂട്ടത്തിൽനിന്നും രൂപം നൽകിയ നാട്ടുപച്ച ഗ്രൂപ്പിനാണ് വളംനിർമാണംമുതൽ വിപണനംവരെയുള്ള ചുമതല.  പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഐആർടിസിയുടെ സാങ്കേതിക സഹായത്തോടെയാണ് പ്ലാന്റ് പ്രവർത്തനം നടത്തുന്നത്. പ്ലാന്റിന്റെ പ്രവർത്തനത്തിനായി രണ്ട് വിദഗ്‌ധരുടെ സേവനവുമുണ്ട്.
 നഗരത്തിലെ മുഴുവൻ കോഴിമാലിന്യവും ശേഖരിച്ച് വളമാക്കുന്ന പദ്ധതിയും  നടത്തുമെന്നും അതിലൂടെ എല്ലുപൊടിയിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ നഗരസഭയുടെ എംബിഎഫ് എന്ന വളത്തിൽ ഉറപ്പു വരുത്തുമെന്നും  ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു.
മുസിരിസ് അർബൻ പ്രൊഡക്ട്‌സ് എന്ന ബ്രാൻഡിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ട്‌.  അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ വളം നിർമ്മാണ യൂണിററ്‌ ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി.ഹണി പീതാംബരൻ,സി.കെ.രാമനാഥൻ, കെ എസ് കൈസാബ്, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യൻ, വി ജി ഉണ്ണികൃഷ്ണൻ, വി എം ജോണി, മാത്യൂസ്, കെ വി ഗോപാലകൃഷ്ണൻ, ദീപ എന്നിവർ സംസാരിച്ചു

Related Posts

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും പരിശോധന

Comments Off on സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും പരിശോധന

ജില്ലയിൽ 385 പേർക്ക് കോവിഡ്; 460 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 385 പേർക്ക് കോവിഡ്; 460 പേർ രോഗമുക്തർ

കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി  ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

Comments Off on കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി  ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

Comments Off on തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

കാറളം : പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

Comments Off on കാറളം : പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

അനുജിത്ത് ജീവിക്കും ഇനി 9 പേരിലൂടെ

Comments Off on അനുജിത്ത് ജീവിക്കും ഇനി 9 പേരിലൂടെ

മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

Comments Off on മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Comments Off on സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

ജില്ലയിൽ ഇന്ന് 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓ​ഗസ്റ്റ് മുതൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

Comments Off on ഓ​ഗസ്റ്റ് മുതൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

Create AccountLog In Your Account%d bloggers like this: