സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

 

വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് സംഗീത പ്രേമികളുടെ പ്രിയഗായികയായി മാറിയ സ്വർണലത വിട പറഞ്ഞിട്ട് പത്തു വർഷം കടന്നുപോയി…. പതിനാലാം വയസിൽ പിന്നണിപാടിത്തുടങ്ങിയ സ്വർണലത എന്ന അതുല്യ പ്രതിഭ ഇരുപത്തിമൂന്ന് വർഷം കൊണ്ട് ഏഴായിരത്തലധികം ഗാനങ്ങളാണ് പാടിതീർത്തത്….

സ്വർണ്ണലത ഓർമ്മയായിട്ട് അഞ്ച് വർഷം | Nostalgia | Old Malayalam Songs | Manorama Online

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും പാടിയിട്ടുള്ള സ്വർ‍ണലത മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. എ ആർ റഹ്‌മാൻ്റെയും ഇളയരാജയുടെയും ഏറ്റവും പ്രിയപ്പെട്ട ഗായികയായിരുന്നു സ്വർ‍ണലത. റഹ്‌മാൻ്റെ ഈണത്തിൽ‍ ‘കറുത്തമ്മ’ എന്ന ചിത്രത്തിലെ ‘പോരാളേ പൊന്നുത്തായ്…’ എന്ന ഗാനം സ്വർണലതയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.

മലയാളത്തിലും ഒട്ടേറെ ഹിറ്റുകൾ നൽ‍കിയിട്ടുണ്ട്. വർണപ്പകിട്ടിലെ “മാണിക്യക്കല്ലാൽ മേഞ്ഞുമെനഞ്ഞേ…” എന്ന ഗാനം ഉദാഹരണം.
https://www.youtube.com/watch?v=J9iHly9EDiU

‘തെങ്കാശിപ്പട്ടണം’, ‘ലങ്ക’, ‘രാവണപ്രഭു’, ‘പഞ്ചാബിഹൌസ്’, ‘ഇൻഡിപെൻ‍ഡൻ‍സ്’ തുടങ്ങി പത്തോളം മലയാള ചിത്രങ്ങളിലെ ഹിറ്റു ഗാനങ്ങൾ‍ക്ക് ശബ്ദം നല്‍കി.


സ്വർണലത : ചില പാട്ടുകൾ ഓർമ്മിപ്പിക്കുന്നത് ജീവിതം തന്നെയാണ്..
പ്രശസ്ത ഹാർമോണിസ്റ്റായ കെ.സി. ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി 1973 ഏപ്രിൽ 29-നാണ് പാലക്കാട് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്താണ് സ്വർണ്ണലത ജനിച്ചത്. പിന്നീട് കുടുംബം കർണ്ണാടകയിലെ ഷിമോഗയിലേക്കു താമസം മാറ്റിയതിനാൽ സ്വർണ്ണലത പഠിച്ചതും വളർന്നതുമൊക്കെ കർണ്ണാടകയിലാണ്. മൂന്നാം വയസ്സിൽ സംഗീതപഠനം തുടങ്ങിയ സ്വർണ്ണലത മൂത്തചേച്ചി സരോജത്തിന്റെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. പിന്നീട് 1987-ൽ ഇവർ, ചെന്നൈയിലേക്ക്/ മദ്രാസിലേക്കു കുടിയേറി.ചലച്ചിത്ര പിന്നണിഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ സ്വർണ്ണലതയുടെ പ്രതിഭ തിരിച്ചറിഞ്ഞ് ആദ്യ അവസരം നൽകിയത് പ്രശസ്ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥനായിരുന്നു. 1989 മുതൽ‍ പിന്നണിഗാനരംഗത്ത് സജീവമാണ്. ഇളയരാജ, എ ആർ റഹ്മാൻ, ദേവ, വിദ്യാസാഗർ, ഹാരിസ് ജയരാജ്, അനുമാലിക്ക്, ശങ്കർ എഹ്‌സാൽ ലോയ്, യുവാൻ ശങ്കർരാജ, മണി ശർമ തുടങ്ങി പ്രമുഖരായ നിരവധി സംഗീതസംവിധായകരുടെ ഈണത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

“രാക്കമ്മാ കയ്യൈതട്ട്…”:
https://www.youtube.com/watch?v=AyUe_BWqoOE 🌍
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മറ്റുചില ഭാഷകളിലുമായി ഏഴായിരത്തോളം ഗാനങ്ങളാണ് സ്വർ‍ണലതയുടേതായി ഉള്ളത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം, ഉർദ്ദു, ബംഗാളി, ഒറിയ ഭാഷകളിൽ സ്വർണ്ണലത ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

“ഹേ രാമാ.. യെ ക്യാ ഹുആ…”
https://www.youtube.com/watch?v=IxqB1xUX36s ‘കാതലനി’ലെ “മുക്കാല മുക്കാബുല..”, ‘ഇന്ത്യനി’ലെ “മായാ മച്ചീന്ദ്രാ മച്ചം പക്കം വന്തേരാ…”, ‘ബോംബെ’യിലെ “കുച്ചി കുച്ചി രാക്കമ്മാ…”, ‘അലൈപായുതേ’യിലെ “എവനോ ഒരുവന്‍…’, ‘ജെൻ്റിൽമാനി’ലെ “ഉസലാം‌പെട്ടി പെണ്‍കുട്ടി…”, ‘കാതൽ‍ വൈറസി’ലെ “യെന്തെന്‍ വാനില്‍…”, ‘മുതൽവനി’ലെ “ഉളുന്തു വിതൈകയിലേ..”, ‘രക്ഷകനി’ലെ “മെർക്കുറിപ്പൂക്കള്‍…”, ‘ഉയിരേ’യിലെ “പൂങ്കാട്രിലേ…”, ‘ചിന്നത്തമ്പി’യിലെ “പോവോമാ ഊർ‍ക്കോലം…”, ‘തേവർ‍മകനി’ലെ “മാനാ മകളാ..”, ‘ദളപതി’യിലെ “രാക്കമ്മാ കയ്യൈതട്ട്…”, ‘വള്ളി’യിലെ “എന്നുള്ളേ എന്നുള്ളേ…” തുടങ്ങിയവ സ്വര്‍ണലത ആലപിച്ച ഹിറ്റ് ഗാനങ്ങളാണ്.
കുളിർ കാറ്റുപോലെ പാടിയകന്ന പല്ലവി, സ്വർണലത വിടവാങ്ങിയിട്ട് പത്തുവർഷം - CINEMA - NEWS | Kerala Kaumudi Online

ദേശീയ അവാർഡു ലഭിച്ചത്തിനു (1994-ൽ) പുറമെ, 1991-ലും 1994-ലും 2000-ലും മികച്ച ഗായികയ്ക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും സ്വർണ്ണലതയെ തേടി എത്തിയിട്ടുണ്ട്. കൂടാതെ 1994-ൽ തമിഴ്‌നാട് സർക്കാർ കലൈമാമണി പുരസ്‌കാരവും 1995-ൽ ആന്ധ്ര സർക്കാർ നന്തി പുരസ്‌കാരവും നൽകി സ്വർണ്ണലതയെ ആദരിച്ചിട്ടുണ്ട്

മലയാളത്തിൽ പാടിയ ‘മോഹം’ (ആൽബം – 2008) ആയിരുന്നു അവസാനത്തേത്:

“കുടജാദ്രിയില്‍ കുട ചൂടുവാന്‍
കോടമഞ്ഞ്‌ പോലെയേ പ്രണയം …
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം …”

https://www.youtube.com/watch?v=EcFWRz9tAz4 __________________
ആർ. ഗോപാലകൃഷ്ണൻ

Related Posts

കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

Comments Off on കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

Comments Off on കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

#അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

Comments Off on #അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

Comments Off on മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

Comments Off on ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

Comments Off on മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Comments Off on വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

മീശ പിരിച്ച് ചാക്കോച്ചൻ

Comments Off on മീശ പിരിച്ച് ചാക്കോച്ചൻ

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Create AccountLog In Your Account%d bloggers like this: