ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

ചായ വിറ്റ് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ എന്ന പുസ്തകം വായിച്ചു തീരുമ്പോൾ, നമ്മളെയൊക്കെയെടുത്ത് കിണറ്റിലിടാൻ തോന്നും! എഴുപത് വയസ്സായ വിജയൻ്റെയും മോഹനയുടേയും യാത്രാ കഥകൾ മുന്നേ വായിച്ചറിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴീ പുസ്തകം യാത്രാപ്രേമികളിൽ ആവേശമുണർത്തുന്നു. 25 വിദേശ രാജ്യങ്ങളാണ് ഇവർ ചായ വിറ്റ് കണ്ടു തീർത്തത്!

Vijayan and Mohana Vijayan: Mohanlal meets the wanderlust old couple Vijayan  and Mohana; refers to them as 'an inspiration to all' | Malayalam Movie  News - Times of India
വിജയേട്ടൻ പറയുന്നു: കോടീശ്വരന്മാരുടെ വിനോദമാണ് യാത്രയെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങൾ ചായക്കടക്കാരാണ്. എൻ്റെ അച്ഛനും ചായക്കടക്കാരനായിരുന്നു. ചായയും പലഹാരങ്ങളും വിറ്റു കിട്ടുന്ന പണം കൊണ്ടാണ് ഞാനും ഭാര്യയും യാത്ര ചെയ്യുന്നത്. തിരുപ്പതിയിൽ കുറഞ്ഞത് 170 തവണ പോയിട്ടുണ്ടെന്ന് വിജയൻ. എറണാകുളത്ത് ഗാന്ധി നഗറിൽ ഇവർ നടത്തുന്ന ശ്രീ ബാലാജി കോഫി ഹൗസ് എന്ന ചായക്കട രുചിയിലും പ്രസിദ്ധമാണ്.

ഈജിപ്റ്റിലെ പിരമിഡിനു മുമ്പിൽ നിന്നെടുത്ത ചിത്രമൊക്കെ ചായക്കടയുടെ ചുവരിൽ തൂങ്ങുന്നു. അമേരിക്കയും, യൂറോപ്പും, ലാറ്റിനമേരിക്കയും, ഓസ്ട്രേലിയയും, ന്യൂസിലൻഡുമൊക്കെ കടന്ന് ഇവരുടെ യാത്രകൾ നീളുകയാണ്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ വായിച്ചറിഞ്ഞ് ചായക്കടയിലെത്തി.

The Incredible Journey Of This Elderly Couple Who Fund Their Global Trips  Through Their Tea Stall
അമിതാഭ് ബച്ചൻ ഇവരുടെ കഥ യൂടൂബിൽ കണ്ട്, അമേരിക്കൻ യാത്രയ്ക്ക് അമ്പതിനായിരം രൂപ അയച്ചത് സത്യം. റഷ്യയിൽ പോകണമെന്ന വലിയ ആഗ്രഹം ഇനിയും ഇവർക്ക് ബാക്കി. ഹരി മോഹനൻ ഇവരെ കുറിച്ച് ഒരു ഷോർട്ട് ഫിലിം എടുത്തിട്ടുണ്ട്. ഇൻവിസിബിൾ വിങ്സ്.

ചിലർ പറയും എനിക്ക് വട്ടാണെന്ന്. എനിക്ക് വട്ടാണ്. ഓരോരുത്തർക്കും ഓരോ വട്ടല്ലേ? നിങ്ങളും സ്വപ്നങ്ങളെ പിന്തുടരുക. ഒടുവിൽ നമ്മൾ വിശ്രമിക്കുമ്പോൾ നമ്മോടൊപ്പം ചില ഓർമ്മകളേ കാണൂ. വിജയേട്ടൻ പറഞ്ഞു നിർത്തുന്നു.യാത്രകളെ സ്നേഹിക്കുന്നവർക്ക് ആവേശമാണീ ചെറിയ പുസ്തകം. നല്ല വായനാനുഭവം.

Related Posts

നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

Comments Off on നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

ടേസ്റ്റി വെറൈറ്റി ദോശ

Comments Off on ടേസ്റ്റി വെറൈറ്റി ദോശ

തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Comments Off on തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

വയണയില അപ്പം

Comments Off on വയണയില അപ്പം

ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

Comments Off on ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

Comments Off on ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

Comments Off on വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

Comments Off on നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

Comments Off on വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

ഒരു പാതിരാമണൽ ട്രിപ്പ്

Comments Off on ഒരു പാതിരാമണൽ ട്രിപ്പ്

250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

Comments Off on 250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

Create AccountLog In Your Account%d bloggers like this: