Breaking :

ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

നക്ഷത്രങ്ങളും ഗൃഹങ്ങളുമുൾപ്പെടെ ആകാശത്തെ കാണാക്കാഴ്ചകൾ കാണാം. കുട്ടി ശാസ്ത്രജ്ഞരെ വളർത്തിയെടുക്കാൻ ഇന്നവേഷൻ ഹബ്. പാഠ്യവിഷയങ്ങൾക്കപ്പുറം പ്രപഞ്ച  ഉൽപ്പത്തിയും അന്യഗ്രഹ ജീവികളെക്കുറിച്ചും അറിയാം. സയൻസ് കളിയുപകരണങ്ങളിൽ കളിക്കുകയും കണക്കിന്റെ കളികളിൽ ഏർപ്പെടുകയുമാവാം. അതിനായി ചാലക്കുടിയിൽ 24 കോടി രൂപ ചെലവിൽ ലോകോത്തര റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ഒരുങ്ങുന്നു.
ഫ്രാൻസിൽനിന്നുള്ള ആധുനിക ഉപകരണങ്ങളാണ് സയൻസ് സെന്ററിലും പ്ലാനറ്റോറിയത്തിലും സ്ഥാപിക്കുന്നത്. പനമ്പിള്ളി കോളേജിനുസമീപമാണ് സെന്റർ. ഏഴരക്കോടിയിൽ ഗ്യാലറി കെട്ടിടം, എട്ടുകോടിയുടെ പ്ലാനറ്റോറിയം, ഒന്നര ക്കോടിയിൽ പാർക്ക്, കഫ്റ്റീരിയ, ഏഴുകോടിയിൽ പ്ലാനറ്റോറിയം തിയറ്റർ, ത്രീഡി തിയറ്റർ എന്നിവയാണ് നിർമിക്കുന്നത്. ഹാബിറ്റാറ്റ് ഗ്രൂപ്പാണ് രൂപകൽപ്പന. സയൻസ് സെന്റർ കെട്ടിടത്തിന്റെ നിർമാണം ഏകദേശം പൂർത്തിയായി. അതിലേയ്ക്കുള്ള 50 ശതമാനം ഗ്യാലറികളുടെ  നിർമാണവും തിരുവനന്തപുരം സയൻസ്‌ സെന്ററിൽ പൂർത്തിയായി. ബാക്കി നിർമാണം പൂർത്തിയാക്കി നവംബറിൽ സ്ഥാപിക്കാനാവും.
പ്ലാനറ്റോറിയത്തിൽ സ്ഥാപിക്കേണ്ട ഡൂമുകൾ എത്തി. പ്രോജക്ടറും ക്യാമറകളും ഉടനെ എത്തും. രാത്രി  വാനനിരീക്ഷണത്തിനായി കെട്ടിടത്തിന് മുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ആധുനുക ടെലിസ്കോപ്പുൾപ്പെടെ സജ്ജമായി വരികയാണ്. പാർക്കിലെ കളിയുപകരണങ്ങൾ സയൻസുമായി ബന്ധപ്പെട്ടതാണ്. കണക്കിനും ജനറൽ സയൻസിനും പ്രത്യേക ഗ്യാലറിയുണ്ടാവും.  കണ്ണാടികൊണ്ടുള്ള വിസ്മയക്കാഴ്ചകളുമുണ്ട്. ഇന്നവേഷൻ ഹബ്‌ വഴി കുട്ടികൾക്ക് കൊച്ചുഗവേഷണങ്ങൾ നടത്താൻ സൗകര്യമൊരുക്കും. സംസ്ഥാന ശാസ്ത്രകേന്ദ്രം ഡയറക്ടർ ഡോ. പത്മകുമാർ, അസി. ഡയറക്ടർ റജി വർഗീസ്, ബി ഡി ദേവസി എംഎൽഎ എന്നിവർ കഴിഞ്ഞദിവസം ചാലക്കുടിയിലെത്തി  നിർമാണപുരോഗതി വിലയിരുത്തി.
അതിരപ്പിള്ളി ടൂറിസം പദ്ധതിയുമായി ബന്ധിപ്പിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പഠന–-വിനോദയാത്രക്കും കേന്ദ്രം പ്രയോജനംചെയ്യുമെന്ന് ബി ഡി ദേവസി പറഞ്ഞു. ഒന്നാം ഘട്ടം നവംബറിൽ പൂർത്തിയാക്കി തുറന്നുകൊടുക്കുവാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രം എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണ്   അനുവദിച്ചത്‌. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, കെ ടി ജലീൽ എന്നിവരുടെ ശ്രമഫലമായാണ് പൂർത്തീകരിക്കുന്നത്. രണ്ടുപ്രളയവും കോവിഡ് പ്രതിസന്ധികളും അതിജീവിച്ച് പദ്ധതി യാഥാർഥ്യമാവുകയാണ്.

Related Posts

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

Comments Off on തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

നമ്മടെ മെഡിക്കൽ കോളേജിൽ വരുന്നു ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍

Comments Off on നമ്മടെ മെഡിക്കൽ കോളേജിൽ വരുന്നു ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

Comments Off on കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു

Comments Off on ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു

ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

Comments Off on ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

ത്യശ്ശൂര്‍ ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ത്യശ്ശൂര്‍ ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

Comments Off on നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

സംസ്ഥാനത്ത് നാളെ മുതൽ മഴ

Comments Off on സംസ്ഥാനത്ത് നാളെ മുതൽ മഴ

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

ജില്ലയിൽ 755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ 755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: