Breaking :

ടിക് ടോക്: ഒറാക്കിളിനെ തെരഞ്ഞെടുത്ത് ചൈനീസ് കമ്പനി

അമെരിക്കയിലെ ടിക് ടോക്കിന്‍റെ പ്രവർത്തനങ്ങൾ യുഎസ് കമ്പനിക്കു വിൽക്കണമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്ത്യശാസനം പാലിക്കാൻ ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പിന്‍റെ ചൈനീസ് ഉടമകളായ ബൈറ്റ്ഡാൻസ് നീക്കം ഊർജിതമാക്കി. യുഎസിലെ ടിക് ടോക്കിനെ വാങ്ങാൻ ആദ്യം രംഗത്തുവന്ന മൈക്രോസോഫ്റ്റിനെയല്ല, പിന്നാലെയെത്തിയ ഒറാക്കിളിനെയാണ് അവർ തെരഞ്ഞെടുത്തതെന്നു സൂചന. ടിക് ടോക്ക് വാങ്ങാനുള്ള തങ്ങളുടെ നീക്കം ചൈനീസ് കമ്പനി നിരസിച്ചതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

 ടിക് ടോക്കിന്‍റെ പ്രവർത്തനം യുഎസ് കമ്പനിക്കു കൈമാറുന്നില്ലെങ്കിൽ അതു നിരോധിക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. സെപ്റ്റംബർ മധ്യത്തോടെ കൈമാറ്റം നടക്കണമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നതും. അതുകൊണ്ടു തന്നെ ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ടിക്‌ ടോക് വാങ്ങാൻ മൈക്രോസോഫ്റ്റുമായി സഹകരിക്കുമെന്ന് വോൾമാർട്ടും പ്രഖ്യാപിച്ചിരുന്നു. വോൾമോർട്ട് ഇപ്പോഴും കളത്തിലുണ്ടോ എന്നു വ്യക്തമല്ല. പുതിയ സംഭവവികാസങ്ങളോടു പ്രതികരിക്കാൻ ഒറാക്കിൾ വിസമ്മതിച്ചു. ടിക് ടോക്കും പ്രതികരണത്തിനു തയാറായില്ല.

Related Posts

കോർപ്പറേഷനിൽ ഓൺലൈൻ കൗൺസിൽ യോഗം: ഹൈക്കോടതി വിശദീകരണം തേടി

Comments Off on കോർപ്പറേഷനിൽ ഓൺലൈൻ കൗൺസിൽ യോഗം: ഹൈക്കോടതി വിശദീകരണം തേടി

പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

Comments Off on പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

 ജില്ലയിൽ 948 പേർക്ക് കോവിഡ്

Comments Off on  ജില്ലയിൽ 948 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

Comments Off on ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Comments Off on ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

അയ്യപ്പനും കോശിയും സ്റ്റൈലിൽ പ്രതികാരം ചെയ്ത് യുവാവ്

Comments Off on അയ്യപ്പനും കോശിയും സ്റ്റൈലിൽ പ്രതികാരം ചെയ്ത് യുവാവ്

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

Comments Off on സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

പഠനം ഇനി പൊരിക്കും

Comments Off on പഠനം ഇനി പൊരിക്കും

സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

നടൻ ടോവിനോ തോമസ് ആശുപത്രിയിൽ

Comments Off on നടൻ ടോവിനോ തോമസ് ആശുപത്രിയിൽ

Create Account



Log In Your Account



%d bloggers like this: