ദൈവതുല്യം ഈ പത്മനാഭന്‍

ഗുരുവായുര്‍ പത്മനാഭന്‍
ഗുരുവായൂര്‍ കേശവന്റെ പിന്‍ഗാമിയായിരുന്നു ഗുരുവായൂര്‍ പത്മനാഭന്‍. കേശവന്റെ കാലശേഷം ഗുരൂവായൂരപ്പനോട് എറ്റവും അടുത്തു ഇടപഴകി നില്‍ക്കുന്നവനായതിനാല്‍ പത്മനാഭന് കൈവന്നത് ഒരു ദൈവിക പരിവേഷമായിരുന്നു. അതിനാല്‍ കണ്ണന്റെ പ്രതിരൂപമായാണ് ക്തരും നാട്ടുകാരും ആരാധകരും അവനെ ദര്‍ശ്ശിച്ചിരുന്നത്. പത്മനാനെ മറ്റുള്ള ആനകളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും അവനില്‍ നിറഞ്ഞൊഴുകുന്ന ഈ ഈശ്വരചൈതന്യമാണ്. നാരായണ പ്രിയനായ പത്മാനഭനെ തൊഴുതുനില്‍ക്കുമ്പോള്‍ ഭക്തര്‍ക്ക് ഗുരുവായപ്പനെ മുന്നില്‍ കാണുന്ന പ്രതീതിയായിരുന്നു .

Guruvayoor Padmanabhan | Full Story | ഗുരുവായൂർ പത്മനാഭൻ - YouTube
1954ല്‍ ജനുവരി 18 നാണ് ഒറ്റപ്പാലം എരണ്ടത്ത് പുത്തന്‍ വീട്ടിലെ സഹോദരങ്ങളായ ഇ.പി.അചൃുതന്‍ നായരും ഇ.പി.മാധവന്‍ നായരും ചേര്‍ന്ന് പത്മനാഭനെ ഗുരുവായുരില്‍ നടയിരുത്തിയത ്.അവരുടെ അമ്മ ലക്ഷ്മിയമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു ഒരാനയെ ഗുരുവായുരപ്പനു മുമ്പില്‍ നടയിരുത്തണമെന്നത് .നിലമ്പൂര്‍ കാടുകളില്‍ നിന്നും നിലമ്പുര്‍ കോവിലകം മുഖേനയാണ് ആനയെ പിടിച്ചതെന്ന് പറയപ്പെടുന്നു.വാങ്ങി അധികം വെകാതെ നടയിരുത്തിയ അവന്‍ പട്ടാമ്പി പാലം വരുന്നതിനു മുമ്പ് ചങ്ങാടത്തിലുടെ ഭാരത പുഴ കടന്ന് വഴി നടന്നാണ് ഗുതൂവായുരിലെത്തിയത്
ഗുരുവായുരില്‍ നടയിരുത്തിയ നാലാമത്തെ പത്മനാഭനായിരുന്നു ഇവന്‍. 1920 ല്‍ ആയിരുന്നു വലിയ പത്മനാഭന്‍ ഗുരുവായുരില്‍ വന്നു ചേര്‍ന്നത് പത്മനാഭ പ്രിയനായി കണ്ണന്റെ മുന്നിലെത്തിയ നമ്മുടെ കൊമ്പന്‍ അഴകിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ ആരെയും അസൂയപ്പെടുത്തുന്നവനായിരുന്നു. കേശവന്റെ പില്‍ഗാമിയായി വളര്‍ന്ന് ക്രമേണ എഴുന്നെള്ളിപ്പു ചിട്ടകള്‍ സ്വായത്തമാക്കിയ പത്മനാഭന്‍ പെട്ടെന്നു തന്നെ ഏവര്‍ക്കും പ്രിയപ്പെട്ടവനായി
നിലത്തിഴയുന്ന തൂമ്പിയും ഉയര്‍ന്ന മസ്തകവും മുറംപോലത്തെ വലിയ ചെവികളും നീണ്ടുനിവര്‍ന്നകൊമ്പുകളും. തിടമ്പേറ്റിയാല്‍ തറവാടിത്തമുളള തലയുയര്‍ത്തിയുള്ള നില്‍പ്പുമൊക്കെ പത്മനാഭനെ പതിനായിരങ്ങളുടെ പ്രിയപ്പെട്ടവനാക്കി. പൊതുവെ ശാന്ത സ്വാഭാവക്കാരനായ ഇവന്‍ പൂരങ്ങള്‍ക്കൊന്നും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. 302 സെന്റിമിറ്റര്‍ ഉയരവും 90 സെന്റിമിറ്റര്‍ വരുന്ന കൊമ്പും 250 സെന്റ്മിറ്റര്‍നീളമുള്ള തുമ്പിയുമെല്ലാം പുമുള്ളി ആറാംതമ്പുരാനെ പോലെയുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി അങ്ങനെകേരളം അടക്കിവാണ് പത്മനാഭന്‍ യാത്ര തുടര്‍ന്നു
പൊന്‍ വെയിലിലും പൂരങ്ങള്‍ പൂക്കുന്ന പാലക്കാട്ടുക്കാര്‍ക്ക് പത്മനാഭന്‍ ദൈവതുല്യനായിരുന്നു. അവരുടെ ക്തിയുടെയും പ്രണയത്തിന്റെയും പ്രതിഫലനമായിരുന്നു പിന്നിട് അവന്റെ എക്കത്തില്‍ വന്ന വന്‍ വര്‍ദ്ധനവ്. എക്കത്തിന് എറ്റവും മുന്നിലെത്തിയ പത്മനാഭന് 1985 ല്‍ നെ•ാറ വിാഗം 5555 രൂപയും 1992 ല്‍ 15555 രൂപയും 1993ല്‍ 41814 രൂപയും. 2004 ല്‍ നെ•ാറ വല്ലങ്ങുക്കാര്‍ 222222 രുപക്കാണ് മല്‍സര ടെന്‍ഡറിലുടെ ആനയെ പൂരത്തിന് അവരുടെ ാഗമാക്കാന്‍ ചിലവഴിച്ചത് ഇത് റൈക്കോഡ് തുകയായിരുന്നു എക്കത്തിലെ കുതിച്ചൂ ചാട്ടം കേവലം ഒരു താരമുല്യത്തിനുമപ്പുറം ദൈവികമായ അവന്റെ പരിവേഷത്തിന്റേതുകൂടിയാണ് പാലക്കാടിനു പുറമെ എറണാകുളം കോഴിക്കോട് തിരുവനന്തപുരം കൊല്ലം ജില്ലയിലും ആരാധകരുടെ വലിയ ആള്‍ക്കുട്ടം അവനുപിറകെയുണ്ടായിരുന്നു തൃശ്ശൂര്‍ പുരത്തിന് തിരുവമ്പാടി പാറമേക്കാവ് വിദാഗങ്ങള്‍ക്കു ഓരോവര്‍ഷവും മാറി മാറി പങ്കെടുക്കാറുണ്ട്. മെയ് മാസത്തിലാണ് നീരുകാലം തുടങ്ങുകയെന്നതിനാല്‍ ചില വര്‍ഷങ്ങളില്‍ തൃശ്ശൂര്‍ പൂരത്തിന് പത്മനാഭന് പങ്കെടുക്കാന്‍ കഴിയാറില്ല തൃശ്ശുര്‍ പൂരത്തിന് പുറമെ തൃപ്പുണിത്തുറ വൃശ്ചികോല്‍സവം ഉത്രാളിക്കാവ് ആറാട്ടു പുഴ ഇരിങ്ങാലക്കുട തുടങ്ങി പരിസരത്തെ വലുതും ചെറുതുമായ നിരവധി ക്ഷേത്രോല്‍സവങ്ങളില്‍ പത്മനാന്റെ സാന്നിധ്യം ഈശ്വര ചൈതന്യ പ്രഭ പരത്തി.


അര നൂറ്റാണ്ടിലേറെ കാലം ഗൂരുവായൂരപ്പന്റെ തന്ത്രിയുടെ പ്രത്യേകപൂജ എറ്റുവാങ്ങിയ കൊമ്പനാണ് പത്മനാഭന്‍. എറ്റവും കുടുതല്‍ കാലം തന്ത്രിപൂജ എറ്റുവാങ്ങിയ കൊമ്പനെന്ന ഖ്യാതിനേടിയ പത്മനാഭന്‍ 1962 മുതല്‍ മുന്നു വര്‍ഷം ഒഴികെ 2019 വരെ അവന്‍ തന്ത്രി പൂജ സ്വികരിച്ചൂ. ആറാട്ടിന് പഞ്ചലോഹത്തിടമ്പ് എഴുന്നള്ളിക്കുന്നതിന് മുമ്പ് അത് വഹിക്കുന്ന ആനയെ തൃപ്തിപ്പെടുന്നതിനു വേണ്ടിയുള്ള വിശേഷാല്‍ പൂജയാണിത്
സാധാരണ ആനകള്‍ക്കു സംഭവിക്കുന്ന അബദ്ധങ്ങള്‍ പത്മനാഭന്റെ ജിവിതത്തിലും ഉണ്ടായിട്ടുണ്ട് ചാലിശ്ശേരിയില്‍ വെച്ച് തീപ്പന്തം ദേഹത്തുവീണപ്പോഴൂള്ള പരിഭ്രമത്താല്‍ ചവിട്ടേറ്റ് വേലായുധന്‍ നായര്‍ മരിച്ചു. രവിന്ദ്രന്‍ എന്ന പാപ്പാന്‍ പാലക്കാട് എഴുന്നെള്ളിപ്പ് കഴിഞ്ഞ് തിരികെ വരുമ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സിടിച്ച് മരിച്ചു. തൃപ്പുണിത്തുറയില്‍ വെച്ച് ഇടഞ്ഞോടിയ അവനെ മയക്കുവെടിവെച്ചു തളക്കേണ്ടിവന്നു. അന്ന് ആനയെ മയക്കുവെടി വയ്ക്കാന്‍ ഡോകടര്‍ പണിക്കര്‍ വലിയ മാനസിക സമ്മര്‍ദ്ധത്തിലൊടുവിനാണ് അതിന് സമ്മതിച്ചത്. ഒരിക്കല്‍ മാത്രമെ അവനെ മയക്കുവെടി വയ്‌ക്കേണ്ടി വന്നിട്ടുള്ളു. രവിന്ദ്രന്റെ മരണശേഷം പൂക്കോട്ടില്‍ രാധാകൃഷ്ണനാണ് 23 വര്‍ഷം പത്മനാഭന്റെ സന്തത സഹചാരിയായി മാറിയത്. അവസാന നാലുവര്‍ഷം വി. സന്തോഷായിരുന്നു പ്രധാന ചട്ടക്കാരന്‍
1962 മുതല്‍ ഗുരുവായുരപ്പന്റെ തിടമ്പേറ്റാന്‍ ാഗ്യം സിദ്ധിച്ച പത്മനാഭന് 2004 എപ്രില്‍ 12 ന് ഗജരത്‌നം പദവി നല്‍കി ആദരിച്ചു. 2014 നവംമ്പര്‍ 18 ന് സേവനത്തിന്റെ അറുപതാം വാര്‍ഷികം വിപുലമായ രിതിയില്‍ കൊണ്ടാടി . ഇതിന്റൊഗമായി തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിപ്രകാരം പത്മനാഭന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറങ്ങി.
ആരോഗ്യസ്ഥിതി കണക്കിലെടുത്ത് 2007 മുതല്‍ പത്മനാദമനെ എഴുന്നെള്ളിപ്പിന് ദേവസ്വം അയച്ചിരുന്നില്ല. ഇടക്കാലത്തിനുശേഷം 2011 മാര്‍ച്ച് ഒന്നിന് ഉത്രാളിക്കാവ് പൂരത്തിന് വടക്കാേഞ്ചരി വിദാഗത്തിന് തിടമ്പേറ്റി. 2011 ല്‍ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പുറം പുരങ്ങള്‍ക്കു എഴുന്നെള്ളിക്കാന്‍ അയക്കാനുള്ള ദുരപരിധി 30 കിലോമിറ്ററില്‍ നിന്നും 120 കിലോമിറ്ററാക്കി ദേവസ്വം ഉയര്‍ത്തി ആനക്കോട്ടയില്‍ ആദ്യമായി ലോറിയില്‍ കയറ്റി കോണ്ടുപോയി തുടങ്ങിയത് പത്മനാഭനെയായിരുന്നൂ തൃശ്ശുര്‍ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പത്മനാഭന്‍ തൊണ്ണുറുകളുടെ അവസാനം തിരുവമ്പാടി വിഭാഗത്തിനു രാത്രിപൂരത്തിന് തിടമ്പേറ്റി ഗുരുവായുര്‍ എകാദശിയോടനുബന്ധിച്ച് ദശമി നാളിലെ ഗുരുവായുര്‍ കേശവന്റെ പ്രതിമയില്‍ പതിവായി ഹാരാര്‍പ്പണം നടത്തുന്നത് പത്മനാഭനായിരുന്നൂ
പത്മനാഭന്റെ ആരോഗ്യ പരിപാലത്തിനു വേണ്ടി ദേവസ്വം മെച്ചപ്പെട്ട സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത് ഗുരുവായൂര്‍ പത്മനാഭനെ സാക്ഷാല്‍ ഗവാനായി കണ്ടുവേണം ചികില്‍സിക്കുവാനെന്ന അിപ്രായക്കാരനായിരുന്നു പ്രശസ്ത ആന ചികില്‍സകനായിരുന്ന ഡോ.കെ. സി പണിക്കര്‍ .പത്മനാഭനെ ചികില്‍സിക്കാന്‍ കഴിഞ്ഞത് ഒരു പുണ്യമായി പ്രശസ്ത ആന ചികില്‍സകനായ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പുതിരി കരുതുന്നു പേടി കുടാതെ അവനെ ചികില്‍സിക്കുന്നവര്‍ക്ക് അടുത്തു ചെല്ലാമായിരുന്നു പ്രായമായതിനാല്‍ പട്ട തിന്നുന്നതിന് പ്രയാസമുള്ളതിനാല്‍ പാല്‍ചോറും ഈന്തപ്പഴവും അവന്റെ ആഹാരക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. പത്മനാഭന്റെ ആരോഗ്യകാര്യത്തില്‍ ദേവസ്വം പ്രത്യക പരിഗണന ആദ്യം മുതലെ കൊടുത്തിരുന്നു. എണ്‍പതുകളിലും ചുറുചുറുക്കോടെ പൂരപ്പറമ്പുകളിലെ താരരാജാവായി വാഴാന്‍ കഴിഞ്ഞത് മെച്ചപ്പെട്ട പരിരക്ഷകൊണ്ടുതന്നെയാണ്.

ഗുരുവായൂർ പത്മനാഭൻ - വിക്കിപീഡിയ
പാദരോഗം അവനെ നന്നായി അലട്ടിയിരുന്നു താടിയിലും അടിവയറ്റിലുമുണ്ടായ നീര്‍കെട്ടും ഒടുവില്‍ അവനെ കൂടുതല്‍ അവശനാക്കി എണ്ണിയാല്‍ ഒടുങ്ങാത്ത ആരാധകരെയും ഭക്തരെയും വേദനിപ്പിച്ച്് കണ്ണന്റെ കണ്ണായ ദിവ്യതേജസ്സ് 84 ാം വയസ്സില്‍ 2020 ഫെബ്രുവരി മാസം 26ന് ഉച്ചയക്ക് 2.10 ന് നമ്മില്‍ നിന്നും എന്നന്നേക്കുമായി മാഞ്ഞുപോയി. മലയാറ്റുര്‍ പെരുന്തോട് വനാന്തരങ്ങളില്‍ അന്ത്യ വിശ്രമം ചെയ്യുന്ന ഗജശ്രേഷ്ഠന്റെ ഓരമ്മകള്‍ക്കു മരണമില്ല.

#പി.ഉണ്ണികൃഷ്ണന്‍

Related Posts

എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

Comments Off on എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

Comments Off on ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

ഏഴര അടി നീളമുള്ള പടവലം കൗതുകമായി

Comments Off on ഏഴര അടി നീളമുള്ള പടവലം കൗതുകമായി

വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

Comments Off on വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

പിപിഇ കിറ്റിൽ നടി മീന

Comments Off on പിപിഇ കിറ്റിൽ നടി മീന

‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

Comments Off on ‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

ടാറ്റുക്കാരുടെ ശ്രദ്ധക്ക്

Comments Off on ടാറ്റുക്കാരുടെ ശ്രദ്ധക്ക്

പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Comments Off on പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

Comments Off on സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

Comments Off on സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

Create AccountLog In Your Account%d bloggers like this: