കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

കണ്ണടച്ചിരുന്നു കേട്ടാല്‍ ഒരു വേള മുഹമ്മദ് റഫിയെന്ന് തോന്നിപ്പോകും. അത്ര സ്വര മാധുരി. അതിലുപരി റഫി സാബിന്‍റെ മാന്ത്രിക ശബ്ദത്തോടുള്ള സാമ്യം…പറഞ്ഞു വരുന്നത് സൌരവ് കിഷന്‍ എന്ന കോഴിക്കോടുകാരനെക്കുറിച്ചാണ്. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ പാടി ആദ്യം മുതലെ സൌരവ് സംഗീതപ്രേമികളുടെ മനസ് കീഴടക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലും സൌരവ് ഒരു പൂങ്കുയിലിനെ പോലെ പാടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മഹീന്ദ്ര കമ്പനി ഉടമ ആനന്ദ മഹീന്ദ്രയുടെ കാതുകളെ പോലും കീഴടക്കിയിരിക്കുകയാണ് സൌരവിന്‍റെ പാട്ട്. കോഴിക്കോടുകാരന്‍റെ പാട്ട് കേട്ട് ആനന്ദ് ഗായകനെ അഭിനന്ദിക്കാനും മറന്നില്ല.

” നമ്മള്‍ കാലങ്ങളായി കാത്തിരിക്കുകയായിരുന്നു..പുതിയൊരു മുഹമ്മദ് റഫിക്കായി. ആ കാത്തിരിപ്പിന് വിരാമമായെന്ന് തോന്നുന്നു. എനിക്കീ വീഡിയോ ഓഫ് ചെയ്യാനെ തോന്നുന്നില്ല” എന്നാണ് സൌരവിന്‍റെ ഗാനം റീ ട്വീറ്റ് ചെയ്തു കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്. സൌരവ് പാടിയ തേരീ ആംഖോം എന്ന പാട്ടാണ് മഹീന്ദ്രയുടെ മനസ് കീഴടക്കിയത്.

കോഴിക്കോടന്‍ സന്ധ്യകളിലെ മുഹമ്മദ് റഫി സംഗീത പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് സൌരവ്. ചെറുപ്പം മുതലെ കോഴിക്കോട്ടെ സംഗീത് മിലന്‍ എന്ന സംഗീത കൂട്ടായ്മയിലും മുഹമ്മദ് റഫി ഫൌണ്ടേഷന്‍റെ പരിപാടികളിലും സ്ഥിരമായി പാടാറുണ്ട്. സൌരവിനെ ഛോട്ടാ റഫി എന്ന വിശേഷിപ്പിച്ചത് പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സനായിരുന്നു.

Related Posts

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

പുതുശ്ശേരി കോളനിയുടെ തക്കുടു ഇനി ഓര്മ

Comments Off on പുതുശ്ശേരി കോളനിയുടെ തക്കുടു ഇനി ഓര്മ

സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

Comments Off on സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Comments Off on സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

 സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on  സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

Comments Off on 4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

Comments Off on കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: