രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

പ്രശസ്ത തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍. പ്രായം കൂടുന്തോറും സൌന്ദര്യം കൂടുന്ന നടിയാരെന്ന് ചോദ്യത്തിന് രമ്യ കൃഷ്ണന്‍ എന്നായിരിക്കും ഉത്തരം. പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.

സിനിമയിൽ വന്ന കാലത്തെ പോലെ തന്നെ സൗന്ദര്യവും സ്ക്രീൻ പ്രസൻസും ഇന്നുമുണ്ട്. ശബ്ദവും സംസാരരീതിയും ഇപ്പോഴും ഒരു വേറിട്ട ഭംഗിയാണ്. കഥാപാത്രങ്ങൾക്ക് തന്‍റെതായ ഒരു സിഗ്നേച്ചർ കൂൾ ആറ്റിറ്റൂട് കൊടുത്ത് അഭിനയിക്കാൻ കഴിവ് ഉള്ള നടിയാണ്, ഇൻഡസ്ട്രിയിലെ തന്‍റെ അതാത് സമയത്തെ മറ്റാരുടെയും ശൈലി അല്ല സ്വന്തമായി ഉണ്ടാക്കിയെടുത്ത അഭിനയശൈലിയാണ് രമ്യയുടേത്.

പടയപ്പയിൽ രജനീകാന്തിന് ഒപ്പത്തിനൊപ്പം സ്റ്റൈലിലും എനർജിയിലും ആറ്റിറ്റൂഡിലും പഞ്ച് ഡയലോഗിലും ഒക്കെ പിടിച്ചു നിന്നു രമ്യ, ഇന്നും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ട് നീലാംബരി. കമലഹാസനോട് ഒപ്പം പഞ്ചതന്ത്രത്തിൽ അഭിനയിച്ച മാഗി എന്ന കഥാപാത്രവും കോമഡി നന്നായി കൈകാര്യം ചെയ്ത റോളായിരുന്നു. എല്ലാ ഭാഷകളിലുമായി അനേകം ചിത്രങ്ങളിൽ നായിക ആയ രമ്യ മലയാളത്തിൽ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളാണ് അഹം, ആര്യൻ, ഒരേ കടൽ, അനുരാഗി, മഹാത്മാ.

ഇന്നും ബാഹുബലി പോലെ പോപ്പുലർ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്ത ആയി നിൽക്കുമ്പോഴും സൂപ്പർ ഡീലക്സ് പോലെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ലീലയും ജയലളിതയുടെ ബയോപിക്കും പോലെയുള്ള കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത് പ്രശംസനീയമാണ്

തിരക്കുള്ള നായിക ആയിരിക്കുന്ന സമയങ്ങളിൽ പോലും ചില ചിത്രങ്ങളിൽ ഗാനരംഗങ്ങളിൽ നർത്തകി ആയും പെർഫോം ചെയ്തിരുന്നു രമ്യ കൃഷ്ണൻ. ചുമ്മാ വന്നു എന്തോ ചെയ്ത് പോവുക എന്നതല്ല വളരെ എലഗന്‍റ് ആയി തന്നെ പെർഫോം ചെയ്ത് പാട്ടുകൾ ഹിറ്റ് ആവുന്നതിന്‍റെ ഭാഗം ആവുന്നുണ്ട് രമ്യ, അതിന് ഉദാഹരണങ്ങളാണ് ദൂത് വരുമാ എന്ന കാക്ക കാക്കയിലെ പാട്ടും, അയ്യോ പത്തിക്കിച്ച് എന്ന റിഥത്തിലെ പാട്ടും, മേഘരാഗം നെറുകിൽ എന്ന കാക്കകുയിലിലെ പാട്ടും ഒക്കെ.

Related Posts

‘ലാല്‍ ജോസ്’ സിനിമയുമായി പുതുമുഖങ്ങൾ

Comments Off on ‘ലാല്‍ ജോസ്’ സിനിമയുമായി പുതുമുഖങ്ങൾ

എനിക്കെതിരെ സൈബർ ആക്രമണങ്ങൾ കൂടുന്നു :നടി ആര്യ

Comments Off on എനിക്കെതിരെ സൈബർ ആക്രമണങ്ങൾ കൂടുന്നു :നടി ആര്യ

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25-ന്

Comments Off on ‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25-ന്

മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

Comments Off on മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

നടി സൗന്ദര്യ ഇല്ലാത്ത 16 വർഷങ്ങൾ

Comments Off on നടി സൗന്ദര്യ ഇല്ലാത്ത 16 വർഷങ്ങൾ

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

Comments Off on കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Comments Off on മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Comments Off on നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Create AccountLog In Your Account%d bloggers like this: