Breaking :

റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

ആൻഡ്രോയിഡ് കുഞ്ഞപ്പനെ ആരും മറന്നു കാണില്ലല്ലോ …?
കുഞ്ഞപ്പനു പിന്നാലെ  ഇതാവന്നു… റോബോട്ട്‌ നേഴ്‌സ്‌. സാനിറ്റൈസർ കുഞ്ഞപ്പൻ, വിസ്‌ക്, പേഷ്യന്റ് കേജ്, മൊബൈൽ വിസ്‌ക്, എയറോസോൾ ബോക്സ് എന്നിവ രൂപകൽപ്പന ചെയ്ത തൃശൂർ ഗവ.  എൻജിനിറിങ് കോളേജിലെ കംപ്യൂട്ടർ സയൻസ് വിഭാഗമാണ്‌ കോവിഡ്‌ പോരാട്ടത്തിനായി മറ്റൊരു പോരാളിയെയും  യന്ത്രത്തെയും വികസിപ്പിച്ചത്‌.
നാട്ടിക ലുലു   കോവിഡ് ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ  ഒരുക്കിയ റോബോട്ടിക് നേഴ്സും  ഇ- ബൈക്കും കൗതുകമായി  മാറി‌.  ശരീരോഷ്മാവ്, പ്രഷർ, ഓക്സിജൻ ലെവൽ തുടങ്ങിയവ അളക്കുകയാണ്‌ റോബോട്ട് നേഴ്സുമാരുടെ ജോലി.  രോഗികൾക്ക് ഭക്ഷണം എത്തിക്കുകയാണ്‌  ഇ- ബൈക്ക്‌. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിഎഫ്എൽടിസിയിൽ സഹായിയായി റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.  ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായി 250 രോഗികളെ മോണിറ്റർ ചെയ്യാൻ ഈ റോബോട്ടുകൾക്ക് കഴിയും.  തലയിൽ ഘടിപ്പിച്ച  ടാബിലെ  ടെലിമെഡിസിൻ ഫീച്ചറിന്റെ സഹായത്തോടെ ഡോക്ടർക്ക് രോഗികളുമായി ആശയവിനിമയവും നടത്താം.
കൺട്രോൾ റൂമിൽ നിന്നും   ബട്ടൺ പ്രസ് ചെയ്താൽ  തറയിലെ കറുത്ത ലൈനുകൾ പിന്തുടർന്ന് റോബോട്ടുകൾ സഞ്ചരിക്കും. ഓരോ ബെഡിന്റെ അടിയിലും ഘടിപ്പിച്ച റേഡിയോ ഫ്രീക്വൻസി ഐഡൻഡിഫിക്കേഷൻ കാർഡിന്‌ അടുത്തെത്തിയാൽ റോബോട്ടുകൾ   രോഗിയുടെ അടുത്തേയ്ക്ക് തിരിയും. കൺട്രോൾ റൂമിൽ ഇരിക്കുന്ന നേഴ്സുമാർ റോബോട്ട് റീഡ് ചെയ്യുന്ന രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തും. ഒരു രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തി കഴിഞ്ഞാൽ അടുത്ത കിടക്ക ലക്ഷ്യമാക്കി  സഞ്ചരിക്കും. ഒരുതവണ ചാർജ് ചെയ്താൽ നാലര മണിക്കൂർ    പ്രവർത്തിക്കും. രോഗികളുമായുള്ള സമ്പർക്കവും പിപിഇ കിറ്റിന്റെ ഉപയോഗം കുറയ്ക്കാനും  സഹായിക്കുന്നു. വളരെ കുറഞ്ഞ സമയം  ഒറ്റതവണ 250 രോഗികൾക്ക് ഭക്ഷണം  എത്തിക്കും  ‌  ഇലക്ട്രിക് ബൈക്ക്. ഒറ്റത്തവണ 100 കിലോ ഭാരം വരെ ഈ ബൈക്കിന് വഹിക്കാം.   പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് കൺട്രോൾ റുമും നേഴ്സിങ് സ്റ്റേഷനുകളും തമ്മിലുള്ള ആശയവിനിമയം . നബാർഡിന്റെ സാമ്പത്തികസഹായത്തോടെ കംപ്യൂട്ടർ സയൻസ് വിഭാഗം അസി. പ്രൊഫ.ഡോ. അജയ് ജയിംസും വിദ്യാർഥികളായ സൗരവ്  , അശ്വിൻ കുമാർ , ടോണി സി എബ്രഹാം, അജയ് അരവിന്ദ്, സിദ്ധാർഥ് , മുഹമ്മദ് ഹാരിസ്, എവിൻ വിൽസൺ, ഗ്ലിൻസ്ജോർജ്‌, പ്രണവ് ബാലചന്ദ്രൻ, കൗശിക് നന്ദഗോപൻ, ഇർഷാദ്  , അരുൺ ജിഷ്ണു തുടങ്ങിയവരാണ് നേഴ്‌സിനെയും ബൈക്കും സൃഷ്ടിച്ചത്‌.

]

Related Posts

പ്രിയഗായകന്റെ വേർപാടിൽ പ്രമുഖർ

Comments Off on പ്രിയഗായകന്റെ വേർപാടിൽ പ്രമുഖർ

മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

Comments Off on മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

പുതുശ്ശേരി കോളനിയുടെ തക്കുടു ഇനി ഓര്മ

Comments Off on പുതുശ്ശേരി കോളനിയുടെ തക്കുടു ഇനി ഓര്മ

ജില്ലയിൽ 812 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 812 പേർക്ക് കോവിഡ്

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

Comments Off on തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

പറപ്പൂക്കരയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ആരംഭിച്ചു

Comments Off on പറപ്പൂക്കരയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Comments Off on കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

Comments Off on പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

Comments Off on പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

Create AccountLog In Your Account%d bloggers like this: