പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും ഇത് പരിഹരിച്ച് ജനോപകാരപ്രദമായ നടപടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാരിനും ദേശീയപാത അതോറിറ്റിയ്ക്കും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനങ്ങൾക്ക് പിഴവുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള വിദഗ്ധ പരിശോധയ്ക്ക് ശേഷമാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.
ടോൾ പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്ര സാധ്യമാകാത്ത തരത്തിലുള്ള ഗതാഗത നിയന്ത്രണം പാടില്ല. ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും മണിക്കൂറുകളോളം വാഹനങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയും റോഡുകളുടെ ശോചനീയാവസ്ഥയും മാറ്റേണ്ടതുണ്ട്. ഫാസ്ടാഗ് പോലുള്ള സംവിധാനങ്ങൾ നടപ്പിൽ വരുത്തുമ്പോൾ അതിൽ സുതാര്യത ആവശ്യമാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ടോൾപ്ലാസയിലെ എല്ലാ വാഹന കവാടങ്ങളും റീഡിങ് മെഷീനുകളും കളക്ടർ പരിശോധിച്ചു. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗവും പരിശോധിച്ച് കാര്യങ്ങൾ വിലയിരുത്തി. ജില്ലാകളക്ടറോടൊപ്പം നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, വൈസ് പ്രസിഡന്റ് കെ എം ബാബു, ആർ ടി ഒ ബിജു ജെയിംസ്, മോട്ടോർ വെഹിക്കിൾ ഓഫീസർമാരായ ഫെനിൽ, ഉണ്ണികൃഷ്ണൻ, സിന്റോ, ടോൾ പ്ലാസ ചീഫ് ഓപ്പറേറ്റർ ഓഫീസർ എ വി സൂരജ് എന്നിവരുമുണ്ടായിരുന്നു.
Related Posts

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

ഓർമകളിൽ ഗന്ധർവൻ …

Comments Off on ഓർമകളിൽ ഗന്ധർവൻ …

കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

ജില്ലയിൽ റെഡ് അലർട്ട്

Comments Off on ജില്ലയിൽ റെഡ് അലർട്ട്

റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

Comments Off on റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

Comments Off on വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

സപ്ലൈകോ വിൽപനശാലകൾ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ

Comments Off on സപ്ലൈകോ വിൽപനശാലകൾ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ

തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

Comments Off on തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

Comments Off on ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Create AccountLog In Your Account%d bloggers like this: