പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

നിര്‍മ്മാണം പൂര്‍ത്തീകരിച്ച എ.എം. പരമന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഉദ്ഘാടനവും ദിവാന്‍ജിമൂല മേല്‍പ്പാല നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനൽകിയവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഫ്ളാറ്റുകളുടെ താക്കോല്‍ ദാനവും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരാറുകാരനായ മിജോയ് മാമുവിനെ മന്ത്രി ആദരിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷയായി.

പ്രധാന 6 ഇടവഴികള്‍ കേന്ദ്രീകരിക്കുന്ന പടിഞ്ഞാറെ കോട്ട ജംഗ്ഷന്‍റെ വികസനത്തിനായി പടിഞ്ഞാറെ കോട്ട മുതല്‍ ജില്ലാഭരണ സിരാകേന്ദ്രമായ കളക്ട്രേറ്റു വരെ മോഡല്‍ റോഡിന്‍റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ജംഗ്ഷന്‍ വകസനം പൂര്‍ണ്ണമായിരുന്നില്ല. ഈ വികസനത്തിന് സ്ഥലം വിട്ടു നൽകിയ 10 കുടുംബങ്ങളെ പടിഞ്ഞാറെ കോട്ട കാല്‍വരി റോഡില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച് പുനരധിവസിപ്പിച്ചു.

പടിഞ്ഞാറെ കോട്ട വികസനം പൂര്‍ത്തീകരിക്കുന്നതിന് പടിഞ്ഞാറെ കോട്ടയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള 16 കടക്കാരെയും പുനരധിവസിപ്പിക്കുന്നതിനായി പടിഞ്ഞാറെ കോട്ട ജംഗ്ഷനില്‍ തന്നെ അതിനായുള്ള സ്ഥലം കണ്ടെത്തി.

ഗ്രൗണ്ട് ഫ്ളോര്‍ അടക്കം 3 നിലകളിലായി കടമുറികളും നാലാമത്തെ നിലയില്‍, ദിവാന്‍ജിമൂല മേല്‍പ്പാലം അപ്രോച്ച് റോഡിന് സ്ഥലവും വീടും വിട്ടുതന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 6 ഫ്ളാറ്റും ഉള്‍പ്പെടെ 4കോടി 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീ കരിച്ചിരിക്കുകയാണ്.

ദീര്‍ഘകാലം മുന്‍സിപ്പല്‍ കൗണ്‍സിലറും എം.എല്‍.എ. യുമായിരുന്ന എ.എം. പരമന്‍റെ നാമധേയമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി. മുന്‍ മേയര്‍ അജിത വിജയന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എല്‍. റോസി, ശാന്ത അപ്പു, ഡി.പി.സി. മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാട, സതീഷ് ചന്ദ്രന്‍ , രജനി വിജു ,സുനിത വിനോദ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Posts

വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ പുരസ്‌കാരം നൽകി

Comments Off on വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ പുരസ്‌കാരം നൽകി

സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് അന്തരിച്ചു

Comments Off on സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് അന്തരിച്ചു

അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

Comments Off on അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

Comments Off on തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളില്‍ കത്രിക :ഡോക്ടർക്കെതിരെ കേസ്

Comments Off on ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളില്‍ കത്രിക :ഡോക്ടർക്കെതിരെ കേസ്

കൊറോണ : താളം നിലച്ച തമ്പുകൾ / അനൂപ് ചാലിശ്ശേരി

Comments Off on കൊറോണ : താളം നിലച്ച തമ്പുകൾ / അനൂപ് ചാലിശ്ശേരി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

Comments Off on സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

വെള്ളത്തിൽ മുങ്ങി മണ്ണുത്തി

Comments Off on വെള്ളത്തിൽ മുങ്ങി മണ്ണുത്തി

ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

Comments Off on ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

പെരിങ്ങൽക്കുത്ത്: ഒരു സ്ലൂയിസ് തുറന്നു

Comments Off on പെരിങ്ങൽക്കുത്ത്: ഒരു സ്ലൂയിസ് തുറന്നു

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Create AccountLog In Your Account%d bloggers like this: