സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

നടന്‍ സൂര്യയെ ചെരിപ്പ് കൊണ്ട് അടിക്കാന്‍ ആഹ്വാനവുമായി ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ധര്‍മ പറഞ്ഞു. വിവാദമായതോടെ ഹിന്ദു മക്കള്‍ കക്ഷി ധര്‍മയുടെ പരാമര്‍ശം തള്ളിക്കളഞ്ഞു.

സൂര്യ വിദ്യാര്‍ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവിന്‍റെ ആരോപണം. സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനം മോശമാണെന്നും നേതാവ് പറഞ്ഞു. മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പോലും അഞ്ച് വയസ് മുതലാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതെന്നാണ് പറയുന്നത്. കമ്യൂണിസ്റ്റുകാരില്‍ നിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പൈസ വാങ്ങിയാണ് സൂര്യ നിയമത്തെ വെല്ലുവിളിക്കുന്നതെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവ് ആരോപിച്ചു.

സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ എവിടെ സൂര്യയെ കണ്ടുകിട്ടുന്നോ അവിടെവെച്ച് ചെരിപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്‍റ് അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് നേതാവ് പറഞ്ഞത്.‌ പരാമര്‍ശം വിവാദമായതോടെയാണ് അര്‍ജുന്‍ സമ്പത്ത് ധര്‍മയെ തള്ളിയത്. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.

Related Posts

സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

Comments Off on സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Comments Off on ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

ചന്ദ്രനിൽ തുരുമ്പ്

Comments Off on ചന്ദ്രനിൽ തുരുമ്പ്

ജില്ലയിൽ 1010 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 1010 പേർക്ക് കോവിഡ്

പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

Comments Off on പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

Comments Off on വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

Comments Off on ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

Comments Off on കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

പാർവതി പുപ്പുലിയാണ്

Comments Off on പാർവതി പുപ്പുലിയാണ്

ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Comments Off on ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Create AccountLog In Your Account%d bloggers like this: