കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിന് പുറകെ കൊടുങ്ങല്ലൂരിന്റെ നഗരഹൃദയമായ വടക്കേനടയും മനോഹരമാക്കുന്നു. വടക്കേ നടയില് വില്ലേജ് ഓഫീസിന്റെ മുന്ഭാഗത്ത് നിന്ന് ചന്തപ്പുര ബസ് സ്റ്റാന്റ് പരിസരം വരെയുള്ള ഭാഗമാണ് സൗന്ദര്യവല്ക്കരണത്തിന്റെ രണ്ടാംഘട്ടത്തില് മനോഹരമാകുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ, പഴയ ദേശീയപാതയില് നിലവിലുണ്ടായിരുന്ന ഡിവൈഡറുകള് പുന:സ്ഥാപിച്ച് പൂച്ചെടികളും ആധുനിക വിളക്ക് സംവിധാനങ്ങളും ഒരുക്കിയാണ് നഗരസഭ രണ്ടാംഘട്ട സൗന്ദര്യവത്കരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില് മാലിന്യവും ചെളിയും അനധികൃത കൈയേറ്റവും കൊണ്ട് നഷ്ടമായി കൊണ്ടിരുന്നദളവാക്കുളം ജലസംഭരണി ശുദ്ധീകരിച്ച് നാലുചുറ്റും കരിങ്കല് ഭിത്തി കെട്ടി വീണ്ടെടുത്തിരുന്നു. ഇതിന്റെഭാഗമായി നഗരത്തിലെ പ്രധാന വിശ്രമകേന്ദ്രമായി ദളവാക്കുളം മാറി.
രണ്ടാംഘട്ടത്തില് 250 മീറ്റര് ദൂരത്തില് ഒരടി ഉയരത്തിലും ഒരു മീറ്റര് വീതിയിലുമാണ് ഡിവൈഡറുകള് സ്ഥാപിക്കുന്നത്. നഗര നവീകരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര് നഗരസഭയില് നേരത്തെ തന്നെ അനധികൃത കുടിയേറ്റങ്ങളും ഒഴിപ്പിച്ചിരുന്നു. തുടര്ന്ന് ദേശീയപാത അധികൃതര് റോഡിന് വീതി കൂട്ടി ഗതാഗതത്തിന് വണ്വേ സംവിധാനം ഒരുക്കുകയും ഇവിടെ ഡിവൈഡറുകള് സ്ഥാപിക്കുകയും തണല്മരങ്ങള് നടുകയും ചെയ്തിരുന്നു. പിന്നീട് പലവട്ടം റോഡ് പുനര്നിര്മ്മിക്കുകയും നിലവാരം ഉയര്ത്തുകയും ചെയ്തതോടെ ഡിവൈഡറുകള്ക്ക് സ്ഥാനഭ്രംശം സംഭവിച്ചു. ഇരുചക്ര വാഹനങ്ങളുടെ പാര്ക്കിങ്ങ് കേന്ദ്രമായി ഈ ഭാഗം മാറിയതോടെയാണ് രണ്ടാംഘട്ട നവീകരണം ആരംഭിച്ചത്.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില് നാല് റോഡുകള് സംഗമിക്കുന്ന ചന്തപ്പുര സിഗ്നല് ജംഗ്ഷനിലെ ഡിവൈഡറില് പൂച്ചെടികളും ഇലച്ചെടികളും നിറച്ച് മനോഹരമാക്കി. ഇതിനോട് ചേര്ന്നുള്ള അരിക് വശങ്ങളും ദളവാക്കുളവും നവീകരിച്ചതോടെ ചന്തപ്പുരയുടെ മുഖം മാറി. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കുളത്തിന്റെ നാലുവശവും ഉയര്ത്തിക്കെട്ടി നടപ്പാതകള് ഒരുക്കി. ചുറ്റിലും സ്റ്റീല് കൈവരികള് സ്ഥാപിച്ചു. കിഴക്കുഭാഗത്ത് സര്വീസ് റോഡിനോട് ചേര്ന്നുള്ള ഭാഗത്ത് നാലടി വീതിയില് പുല്ത്തകിടിയും പിടിപ്പിച്ചു. നിരവധി ഇരിപ്പിടങ്ങളും ഒരുക്കി. തെക്കും വടക്കും ഭാഗങ്ങളില് സോളാര് വെളിച്ച സംവിധാനങ്ങളും പൂച്ചെടികളും സ്ഥാപിച്ചതോടെ നഗരത്തിന്റെ മുഖം മാറി. ബൈപ്പാസ് റോഡിന്റെ ആരംഭ ജംഗ്ഷനായ ഈ ഭാഗം കൂടി കഴിയുന്നതോടെ പദ്ധതി പൂര്ത്തിയാകുമെന്ന് നഗരസഭ ചെയര്മാന് കെ ആര് ജൈത്രന് പറഞ്ഞു.
Related Posts

തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

Comments Off on തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

Comments Off on KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Comments Off on മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

Comments Off on കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Comments Off on കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

Comments Off on ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

Comments Off on സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

Comments Off on വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Create AccountLog In Your Account%d bloggers like this: