പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

പീച്ചി ഡാമിലെ വൈദ്യുതോൽപ്പാദനകേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാൽവിലെ ചോർച്ച പരിഹരിക്കാൻ തീവ്രശ്രമം തുടരുന്നു.  കൊച്ചിയിൽനിന്നുള്ള നാവികസേനാസംഘവും ചേർപ്പിൽനിന്നുള്ള ഈഗിൾ മുങ്ങൽവിദഗ്‌ധരുമാണ്‌ ശ്രമം തുടരുന്നത്‌. തിങ്കളാഴ്‌ച പകൽ മൂന്നരയോടെയാണ്‌ ചോർച്ച തുടങ്ങിയത്‌. പിന്നീട്‌ ഇത്‌ ശക്തിപ്പെടുകയായിരുന്നു. വാൽവ്‌ വഴിയുള്ള വെള്ളം പൈപ്പ്‌വഴി കെഎസ്‌ഇബിയുടെ നിലയത്തിൽ എത്തുംമുമ്പേ പുഴയിലേക്ക്‌ വഴിമാറി ഒഴുകുകയാണ്‌.  വൈദ്യുതി ഉൽപ്പാദിപ്പിച്ചശേഷവും വെള്ളം പുഴയിലേക്ക്‌ തന്നെയാണ്‌ ഒഴുക്കാറുള്ളത്‌.

ജലനിരപ്പ്‌ ഉയർന്ന സാഹചര്യത്തിൽ നാല് സ്പിൽവേ ഷട്ടറുകൾ തിങ്കളാഴ്‌ച തുറന്നിരുന്നു. വൈദ്യുതി ഉൽപ്പാദനത്തിന്‌ വാൽവ്‌ തുറന്ന്‌ ഉൽപ്പാദനവും ആരംഭിച്ചു. ഇതിനിടെയാണ്‌  ചോർച്ച. അർധരാത്രിവരെ ശ്രമിച്ചെങ്കിലും  കനത്തമഴയും വെള്ളത്തിന്റെ ശക്തിയുംമൂലം അടയ്‌ക്കാനായില്ല. രാവിലെ കൊച്ചിയിൽനിന്നും നാവികസേനാ സംഘമെത്തി. കെട്ടിടത്തിനുള്ളിൽ ഇറിഗേഷൻ വിഭാഗത്തിന്റെ എമർജൻസി ഷട്ടർ അടയ്‌ക്കാൻ ശ്രമിച്ചെങ്കിലും  മരംകുടുങ്ങിയത്‌ തടസ്സമായി. ഏറെ ശ്രമകരമായി മുങ്ങൽവിദഗ്‌ധർ മരംനീക്കിയെങ്കിലും വെള്ളത്തിന്റെ ശക്തി തടസ്സമായി. 500 ടൺ വരെ ഭാരംകയറ്റി ഷട്ടർ താഴ്‌ത്തി. എന്നാൽ പൂർണമായില്ല. വാൽവിലേക്ക്‌ എത്തുന്ന വെള്ളം കനാൽവഴി തിരിച്ചുവിട്ട്‌ ശക്തികുറച്ച്‌ ഷട്ടർ അടയ്‌ക്കാനാണ്‌ ശ്രമം.
വെള്ളം വൈദ്യുതിനിലയത്തിന്റെ കെട്ടിടത്തിൽ അടിച്ചാണ്‌ പുഴയിലേക്ക്‌ ഒഴുകുന്നത്‌. സമീപത്തെ പഴയ കെട്ടിടത്തിന്റെ തറയുടെ മണ്ണ്‌  ഒലിച്ചുപോയി. ഇത്‌ ആശങ്കയുയർത്തുന്നുണ്ട്‌. വൈദ്യുതിനിലയത്തിലെ ബാറ്ററികൾ ചൊവ്വാഴ്‌ച രാത്രിതന്നെ നീക്കി.
മന്ത്രി കെ കൃഷ്‌ണൻകുട്ടി പീച്ചിയിലെത്തി സ്ഥിതി വിലയിരുത്തി. ഗവ. ചീഫ്‌വിപ്പ്‌ കെ രാജൻ പീച്ചിയിൽ ക്യാമ്പ്‌ചെയ്‌താണ്‌ പ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നത്‌. കലക്ടർ എസ്‌ ഷാനവാസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ എസ്‌ ഉമാദേവി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത വാസു, ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ അലക്‌സ് വർഗീസ്, നാവികസേന, ഇറിഗേഷൻ വകുപ്പ്, ഫയർ ആൻഡ് റസ്‌ക്യു, കെഎസ്ഇബി, എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി.

Related Posts

മുൻ രാഷട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

Comments Off on മുൻ രാഷട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

പ്രശസ്‌ത തെലുഗു ചലച്ചിത്ര നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു

Comments Off on പ്രശസ്‌ത തെലുഗു ചലച്ചിത്ര നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു

 പെരിഞ്ഞനം : സർദാർ ഗോപാലകൃഷ്ണൻ റോഡ് പുനർനിർമ്മാണം ആരംഭിച്ചു 

Comments Off on  പെരിഞ്ഞനം : സർദാർ ഗോപാലകൃഷ്ണൻ റോഡ് പുനർനിർമ്മാണം ആരംഭിച്ചു 

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

Comments Off on സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

Comments Off on ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

Comments Off on കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

Comments Off on തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1212 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 1212 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

Comments Off on കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

Comments Off on സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

Create AccountLog In Your Account%d bloggers like this: