ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

Comments Off on ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ
സംസ്ഥാന സർക്കാറിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിലൂടെ നെടുപുഴ പനമുക്ക് ലക്ഷം വീട് കോളനിവാസികൾക്ക് യാഥാർത്ഥ്യമായത് ഒറ്റവീടെന്ന സ്വപ്നം. കോളനിയിലെ പതിമൂന്ന് ഇരട്ട വീടുകളാണ് ഇരുപത്തിയാറ് ഒറ്റ വീടുകളായി മാറിയത്. വീടുകളുടെ താക്കോൽദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ നിർവഹിച്ചു.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 48 വർഷം പഴക്കമുള്ള നെടുപുഴ ഡിവിഷനിലെ ഇടിഞ്ഞു വീഴാറായ ഇരട്ട വീടുകളാണ് ഒറ്റവീടുകളാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മാറ്റിയത്. തൃശൂർ കോർപ്പറേഷൻ ഓരോ വീടിനും നാലു ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. 13 ഇരട്ട വീടുകളിലായി 26 കുടുംബങ്ങൾ ഒറ്റ മേൽക്കൂരയ്ക്ക് കീഴിൽ അപ്പുറവും, ഇപ്പുറവും കഴിയുകയായിരുന്നു.
650 ചതുരശ്ര അടി വിസ്‌തീർണമുള്ള മനോഹരമായ വീടുകളാണ് നാല് സെന്റിൽ നിർമ്മിച്ചിട്ടുള്ളത്. വീടുകളുടെ അതിർത്തി നിർണയിച്ചു നൽകുകയും, കോളനിയിലേക്കുള്ള റോഡ് ടാറിങ്ങും പൂർത്തീകരിച്ചു. കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കി. മിനി കമ്മ്യൂണിറ്റി ഹാളും, അങ്കണവാടിയും ഇതോടൊപ്പം തയ്യാറാക്കി. ലൈഫ് പദ്ധതിയിൽ കോർപറേഷൻ പരിധിയിൽ 1279 വീടുകൾ നിർമാണം ആരംഭിച്ചു. ഇതിൽ 857 വീടുകൾ പണി പൂർത്തിയാക്കി.
നെടുപുഴ മിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, നെടുപുഴ ഡിവിഷൻ കൗൺസിലർ ഷീബ പോൾസൺ, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, വിവിധ വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Comments Off on കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

പുത്തൻകടപ്പുറം ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

Comments Off on പുത്തൻകടപ്പുറം ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

Comments Off on ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

Comments Off on സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

ഇന്ത്യൻ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസിന്റെ സ്കോളർഷിപ് ആൻജോ പി.ആന്റോജിക്ക്

Comments Off on ഇന്ത്യൻ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസിന്റെ സ്കോളർഷിപ് ആൻജോ പി.ആന്റോജിക്ക്

തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

Comments Off on തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

Comments Off on 19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

സരസ്വതിപൂജയിൽ ഗുരുവായൂരപ്പന്റെ നാലമ്പലം

Comments Off on സരസ്വതിപൂജയിൽ ഗുരുവായൂരപ്പന്റെ നാലമ്പലം

Create AccountLog In Your Account%d bloggers like this: