‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ട ജീവിതം ആസ്പദമാക്കി അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. 2014ല്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും കനല്‍ മൂടിക്കിടന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയത്.

ഇന്ത്യന്‍ സിനിമാ സംഗീത ചരിത്രത്തില്‍ പുതചരിത്രം സൃഷ്ടിച്ച് എട്ട് സംഗീത സംവിധായകര്‍ ഒന്നിച്ചു ചേര്‍ന്നതാണ് ഇതിലെ സംഗീത വിഭാഗം. ഉള്‍ക്കരുത്തിന്റെ പ്രതീകമായ സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ചിത്രത്തില്‍ ജീവന്‍ നല്‍കിയത് പ്രമുഖ തമിഴ്‌നടനും സംവിധായകനുമായ സമുന്ദ്രക്കനിയാണ്. ചിത്രത്തിലെ അഭിനയത്തിന് സമുദ്രക്കനിയും സുരഭി ലക്ഷ്മിയും മികച്ച അഭിനേതാക്കള്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയതു ചരിത്രം.

ബോളിവുഡില്‍ ശ്രദ്ധേയനായ ക്യാമറാമാന്‍ കവിയരശനായിരുന്നു ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ദേശീയ, സംസ്ഥാന തലത്തിലും നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ ചിത്രം നേടി. സമുദ്രക്കനി, സുരഭി ലക്ഷ്മി, സിദ്ദിഖ്, മുകേഷ്, റിതേഷ്, ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഭീമന്‍ രഘു, പ്രേംകുമാര്‍, സുധീഷ്, കെ പി എ സി ലളിത, ദേവിക, ശാരി, ഊര്‍മ്മിള ഉണ്ണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗാനരചന-കൈതപ്രം, അനില്‍ വി നാഗേന്ദ്രന്‍. സംഗീതം-വി ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജ്ജുനന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ജയിംസ് വസന്തന്‍, പി കെ മേദിനി, സി ജെ കുട്ടപ്പന്‍, എ ആര്‍ റേഹാന, അഞ്ചല്‍ ഉദയകുമാര്‍. പിആര്‍ഒ-പി.ആര്‍.സുമേരന്‍.

Related Posts

‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

Comments Off on ‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

Comments Off on നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

Comments Off on മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

Comments Off on നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

Comments Off on കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

സംഗീതത്തിന്റെ രാജശിൽപ്പി

Comments Off on സംഗീതത്തിന്റെ രാജശിൽപ്പി

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

Comments Off on അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

Comments Off on മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

Create AccountLog In Your Account%d bloggers like this: