സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

തിങ്ങിനിറഞ്ഞിരിക്കുന്ന കാഴ്‌ചക്കാരില്ല,   ആളൊഴിഞ്ഞ സദസ്സെങ്കിലും ആടിയും പാടിയും സർഗചേതന സജീവമാക്കുകയാണിവർ. ഏഴുമാസമായി അടഞ്ഞുകിടക്കുന്ന അരങ്ങ്  കലാകാരന്മാർക്കായി കേരള സംഗീത നാടക അക്കാദമി തുറന്നു. കലാകാരന്മാർക്ക്‌ സാമ്പത്തിക കൈത്താങ്ങിനൊപ്പം അവരുടെ സർഗാത്മകത ചിത്രീകരിച്ച്‌  ഓൺലൈൻ വഴി ജനങ്ങളിലെത്തിച്ച്‌ അതിജീവനത്തിന്റെ പുതിയ സന്ദേശം നൽകുകയാണ്‌   അക്കാദമി.
 സർഗഭൂമിക എന്ന പേരിൽ  അക്കാദമിയുടെ കെ ടി മുഹമ്മദ്‌ സ്‌മാരക തിയറ്ററിലാണ്‌  വിവിധ കലാപരിപാടികൾ‌ ചിത്രീകരിക്കുന്നത്‌‌. അക്കാദമിയുടെയും സർഗഭൂമികയുടെയും ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഇവ ജനങ്ങളിലെത്തിക്കും.  കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചാണ്‌ ചിത്രീകരണം.
ലഘു നാടകാവതരണം, സംഗീതം, നൃത്താവതരണം, വാദ്യകല, കൂത്ത്‌, കൂടിയാട്ടം തുടങ്ങി വിവിധ കലാരൂപങ്ങളാണ്‌ ദിവസവും വേദിയിലെത്തുക.  സംഘ കലകളിൽ ആളുകളുടെ എണ്ണം കുറച്ചും നാടകങ്ങളിൽ സെറ്റുകൾ പരമാവധി ഒഴിവാക്കിയുമാണ്‌ ചിത്രീകരിക്കുക.   ദിവസം  ഒരു ഇനം മാത്രമാണ്‌ അരങ്ങേറുക.
കലാകാരന്മാർക്ക്‌ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരവും കൂടെയാണിത്‌. രണ്ട്‌ ഘട്ടമായിട്ടാണ്‌ ചിത്രീകരണം‌. പരമാവധി എല്ലാ കലകളുടെയും ചിത്രീകരണം ആദ്യഘട്ടത്തിൽ നടത്തി  യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യും. ഇതേ കലാകാരന്മാർക്ക് വീണ്ടും അവസരം നൽകി അടുത്തഘട്ടവും ചിത്രീകരിക്കും.
രാവിലെ പത്തു മുതൽ വൈകിട്ട്‌ നാല്‌ വരെയാണ്‌ ചിത്രീകരണ സമയം. ഒക്‌ടോബർ മുഴുവൻ പരിപാടികൾ തുടരുന്ന രീതിയിലാണ്‌  ഷെഡ്യൂൾ.
 കോവിഡ്‌ പ്രതിസന്ധികാലത്ത്‌  കലാകാരന്മാർക്ക്‌  സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ  ആദ്യമായാണ്‌ ഇത്തരമൊരു വേദി ഒരുക്കുന്നത്‌‌.
നേരത്തെ നൽകിയിരുന്ന പ്രൊഫഷണൽ തുക നൽകാൻ കഴിയില്ലെങ്കിലും  ചെറിയ  സാമ്പത്തിക സഹായം അക്കാദമി വഴി നൽകുകയാണ്‌  ലക്ഷ്യം.  സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത, സെക്രട്ടറി എൻ രാധാകൃഷ്‌ണൻ നായർ എന്നിവർ ചിത്രീകരണം വീക്ഷിച്ച്‌ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്‌. കോവിഡ്‌ മാഹാമാരി കാലത്ത്‌ സാംസ്‌കാരിക കേരളത്തെ കൈപിടിച്ചുയർത്താനായാണ്‌  സർഗഭൂമിക പരിപാടിക്ക്‌  രൂപം നൽകിയതെന്ന്‌ ഇവർ പറഞ്ഞു.

Related Posts

മരണം ഒന്‍പതായി; 16 പേരെ രക്ഷിച്ചു: 4 പേരുടെ നില ഗുരുതരം

Comments Off on മരണം ഒന്‍പതായി; 16 പേരെ രക്ഷിച്ചു: 4 പേരുടെ നില ഗുരുതരം

തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

Comments Off on തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ്

എക്‌സൈസ് ട്രെയ്നികളുംഇന്ന് മുതൽ  ഓൺലൈനിൽ

Comments Off on എക്‌സൈസ് ട്രെയ്നികളുംഇന്ന് മുതൽ  ഓൺലൈനിൽ

സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

Comments Off on സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

Comments Off on രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

Comments Off on ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

Comments Off on ഓണത്തിന് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതൽ

Comments Off on ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതൽ

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Create AccountLog In Your Account%d bloggers like this: