സംഗീതത്തിന്റെ രാജശിൽപ്പി

ഗാനസാഹിത്യം കവിതയല്ലെന്നും കവിത ഗാനസാഹിത്യവുമല്ലെന്നും എന്നാൽ ഗാനസാഹിത്യത്തിൽ നിർബന്ധമായും കവിത വേണം എന്ന് നിഷ്കർഷ പാലിച്ച സംഗീതത്തിന്റെ രാജശിൽപ്പി പരവൂർ ജി. ദേവരാജൻ മാസ്റ്ററുടെ ജന്മവാർഷികമാണിന്ന്.
മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് തനതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്തതിൽ മുഖ്യപങ്കു വഹിച്ചത് അദ്ദേഹമായിരുന്നു. കവിതാ ഗുണം ഒട്ടും ചോരാതെ ഫോകിന്റേയും കർണ്ണാടക – ഹിന്ദുസ്ഥാനി – പാശ്ചാത്യ സംഗീത സമ്പ്രദായങ്ങളുടേയും സാധ്യതകൾ വളരെ വിജയകരമായി മാസ്റ്റർ തന്റെ ഗാനങ്ങളിൽ ഉപയോഗിച്ചു.
Ponnarival Ambiliyil Kanneriyunnole - Lyrics and Music by G-Devarajan O.N.V. Kuruppu arranged by ARKalathil | Smule
നിരീശ്വരവാദിയായിരുന്ന ആ മനുഷ്യൻ തന്നെയാണ് ഭക്തിരസം തുളുമ്പുന്ന “ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും ” ” നിത്യവിശുദ്ധയാം കന്യാമറിയമേ” എന്ന ഗാനങ്ങൾക്ക് അനവദ്യവും കാലാതിവർത്തിയുമായ ഈണങ്ങൾ നൽകിയത്.
നാടകപ്രസ്ഥാനത്തിന്റെ സുവർണ്ണകാലത്ത് അദ്ദേഹം ഈണമിട്ട ഗാനങ്ങൾ അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഇന്നും വർധിതമായ ജനപ്രീതിയോടെ നിത്യഹരിതമായി നിലകൊള്ളുന്നു.
നാദബ്രഹ്മത്തിന്റെ സാഗരത്തിൽ നീന്തിത്തുടിച്ച് ഏകദേശം 350 മലയാള സിനിമകൾക്കായി രണ്ടായിരത്തോളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചു.
G. Devarajan - Hits Of G. Devarajan (1971, Vinyl) | Discogs
നൂറിലധികം രാഗങ്ങൾ മാസ്റ്റർ തന്റെ ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. മോഹനം രാഗത്തിൽ തന്നെ അമ്പതിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കെ.ജെ യേശുദാസ് എന്ന ഗായകൻ മാത്രം അദ്ദേഹത്തിന്റെ അറുനൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം അന്തരിച്ച അതുല്യഗായകൻ ശ്രീ. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആദ്യ മലയാളഗാനത്തിനു ഈണമിട്ടതു ദേവരാജൻ മാസ്റ്റർ ആയിരുന്നു. മാധുരിയും പി. സുശീലയും മലയാളത്തിൽ പാടിയ പാട്ടുകളിൽ ഒട്ടുമുക്കാലിനും ഈണമിട്ടതും അദ്ദേഹമായിരുന്നു.
SAKTHIGADHA MUSIC CLUB: Honouring a Master Musician
ഭാവഗായകൻ ജയചന്ദ്രൻ തന്റെ ആദ്യത്തെ ഹിറ്റായ “മഞ്ഞലയിൽ മുങ്ങിത്തോർത്തി ” എന്ന ഗാനം ആലപിച്ചതും ദേവരാജന്റെ സംഗീതത്തിലാണ്. വയലാർ, ഒ.എൻ.വി , പി.ഭാസ്കരൻ , ശ്രീകുമാരൻ തമ്പി , യൂസഫലി കേച്ചേരി എന്നീ ഗാനരചയിതാക്കളുമൊത്ത് മലയാളത്തിനു എണ്ണിയാലൊടുങ്ങാത്ത അത്രയും ഗാനങ്ങൾ മാസ്റ്റർ സംഭാവന ചെയ്തു. താൻ ഏറ്റവും അധികം ഈണമിട്ട വരികളുടെ സൃഷ്ടാവായ വയലാർ രാമവർമ്മയുടെ മകനായ വയലാർ ശരത്ചന്ദ്രവർമ്മയുടെ ആദ്യ ചലചിത്ര ഗാനത്തിനും (ചിത്രം : എന്റെ പൊന്നു തമ്പുരാൻ) ദേവരാജൻ മാസ്റ്ററാണ് ഈണമിട്ടത് എന്നത് ഒരു കൗതുകമാണ്.
മലയാളത്തിന്റെ താൻസൻ …
കൈരളിയുടെ ബിഥോവൻ.
#Arun Kunnambath
Related Posts

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

Comments Off on കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

Comments Off on ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

തൃശ്ശൂരിയൻ അനുഭവങ്ങളിൽ ഇമ്പടെ ലാലേട്ടൻ

Comments Off on തൃശ്ശൂരിയൻ അനുഭവങ്ങളിൽ ഇമ്പടെ ലാലേട്ടൻ

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

Comments Off on അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

Comments Off on ‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

ജോൺസൺ മാഷിന്റെ 4 സൂപ്പർഹിറ്റുകൾ

Comments Off on ജോൺസൺ മാഷിന്റെ 4 സൂപ്പർഹിറ്റുകൾ

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Create AccountLog In Your Account%d bloggers like this: