മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

ചാലിശ്ശേരി പള്ളിയില് മൃതദേഹം സംസ്കരിക്കാന് ഗെയ്റ്റ് തുറന്ന് നല്കിയില്ല:സംസ്കാരം വൈകി പ്രതിഷേധം ശക്തം യാക്കോബായ വിഭാഗം പരാതി നല്കി
പെരുമ്പിലാവ്:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം ഞായറാഴ്ച അന്തരിച്ച മിലിട്ടറി ഉദ്യോഗസ്ഥനായ അരീക്കൽ പരേതനായ ചാക്കോ ഭാര്യ തൊണ്ണൂറ്റി രണ്ട് വയസ് പ്രായമുള്ള മാതാവ് മേരിയുടെ സംസ്ക്കാരത്തിനാണ് ഓർത്തോഡക്സ് വിഭാഗം തടസ്സം സൃഷ്ടിച്ചത് മൂലം സംസ്ക്കാരം മണിക്കൂറോളം വൈകി.തിങ്കളാഴ്ച രണ്ടിനാണ് മാതാവിൻ്റ സംസ്ക്കാരം നിശ്ചയിച്ചിരുന്നത്.
സെമിത്തേരിയിലെ അടക്കം ചെയ്യുന്നതിനായി ഓർത്തോഡകസ് വിഭാഗം പള്ളിയുടെ ഗെയ്റ്റ് തുറന്ന് നൽകാത്തതാണ് പ്രശ്നം സൃഷ്ടിച്ചത്.യാക്കോബായ പള്ളി കമ്മറ്റി കേരള ക്രിസ്ത്യൻ സെമിത്തേരി ആക്ട് 2020 പ്രകാരം ചാലിശ്ശേരി പോലീസ് സ്റ്റേഷനിലും , റവന്യൂ വകുപ്പിനും, സബ് കലക്ടർ അർജുൻ പാണ്ഡ്യനും , ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികൾ ഉത്തരമേഖല പോലീസ് ഇൻസ്പെക്ടർ ജനറലിനും പരാതി നൽകി. തുടർന്നാണ് ഓർത്തോഡകസ് വിഭാഗം ഒന്നര മണിക്ക് ഗെയ്റ്റ് തുറന്ന് നൽകിയത്.കഴിഞ്ഞ മാസം ആഗസ്റ്റ് 20നാണ് വൻ ഭൂരിപക്ഷമുള്ള യാക്കോബായ വിശ്വാസികളെ പള്ളിയിൽ നിന്ന് പുറത്താക്കി പോലീസ് സംരക്ഷണത്തോടെ ഓർത്തോഡ്കസ് വിഭാഗം പള്ളി പിടിച്ചെടുത്തത്.പള്ളി പിടിച്ചെടുത്തതിനു ശേഷം യാക്കോബായ വിഭാഗത്തിലെ നാലോളം പേരുടെ സംസ്ക്കാരം സെമിത്തേരീസ് ആക്ട് പ്രകാരം ഒരു തർക്കവും കൂടാതെ ആദരപൂർവ്വം നടന്നിരുന്നു.കഴിഞ്ഞ ദിവസം മരണപ്പെട്ട ഇടവകാംഗത്തിൻ്റെ സംസ്ക്കാരത്തിനും ഇവർ താക്കോൽ നൽകുവാൻ തടസ്സം നിന്നിരുന്നു.മൃതദ്ദേഹം അടക്കം ചെയ്യുന്നതിന് ഓർത്തോഡകസ് വിഭാഗം തടസ്സം നിൽക്കുന്നതിൽ നാട്ടുകാരിലും ,വിശ്വാസികളിലും എതിർപ്പിന് കാരണമായി.തുർന്ന് പട്ടാമ്പി തഹസിൽദാർ എസ്.ശ്രീജിത്ത് ഉച്ചക്ക് രണ്ടിന് സെമിത്തേരിയിൽ എത്തി.
പള്ളിയിൽ 650 ഓളം കുടുംബങ്ങൾ യാക്കോബായ വിശ്വാസികളാണ്.ഇരുപത്തിൽ താഴെ കുടുംബങ്ങളാണ് മറുവിഭാഗത്തിൽ ഉള്ളത്.കേരള ക്രിസ്ത്യൻ സെമിത്തേരീസ് ആക്ട് 2020 പ്രകാരം പള്ളികമ്മറ്റി സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഓർത്തോഡകസ് വൈദീകനെതിരെ പരാതി നൽകിയിട്ടുണ്ട്.
മൃതദ്ദേഹം സംസ്ക്കരിക്കുവാൻ തടസ്സം നിൽക്കുന്നവർക്ക് ആക്ട് സെക്ഷൻ 4 വകുപ്പ് പ്രകാരം പതിനായിരം രൂപ പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ.ഭവനത്തിലും ,ചാപ്പലിൽ നടന്ന സംസ്ക്കാര ശൂശ്രഷകൾക്ക് വികാരി ഫാ.ജെയിംസ് ഡേവിഡ് കാർമ്മികനായി.തുടർന്ന് സെമിത്തേരി കല്ലറയിൽ മാതാവിനെ അടക്കം ചെയ്തു.
Related Posts

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

Comments Off on ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Comments Off on സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

Comments Off on കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

Comments Off on അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Create AccountLog In Your Account%d bloggers like this: