കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

കോവിഡ് കാലത്തും സിനിമാപ്രേമികള്‍ക്കായി തിയേറ്റര്‍ സൗകര്യം ഒരുക്കി സണ്‍ സെറ്റ് സിനിമാ ക്ലബ്. ഡ്രൈവ് ഇന്‍ സിനിമാ സൗകര്യമാണ് കേരളത്തിലും എത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ഈ അസാധാരണ കാലത്തും തിയേറ്റര്‍ പ്രതീതി തരുന്ന അനുഭവമാണ് ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം.

തുറസ്സായ സ്ഥലത്ത് കാറുകളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണിത്. കൃത്യമായ അകലം പാലിച്ച് വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്ത കാറിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് സണ്‍ സെറ്റ് സിനിമാ ക്ലബ് ഒരുക്കുന്നത്.

കാറിന്റെ സ്പീക്കറിലൂടെ തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബംഗ്ലൂരു തുടങ്ങി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം സണ്‍ സെറ്റ് സിനിമാ ക്ലബ് ഒരുക്കിയിരുന്നു.

കൊച്ചിയില്‍ ഒക്ടോബര്‍ നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാണ് ആദ്യ അവസരം. ബാഗ്ലൂര്‍ ഡെയ്‌സ് ആണ് ഉദ്ഘാടന ചിത്രം.

Related Posts

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Comments Off on നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനൽ റിലീസിന്

Comments Off on കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനൽ റിലീസിന്

സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം

Comments Off on സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം

കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

Comments Off on കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

Comments Off on മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Comments Off on പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

മോഹൻലാൽ ക്വാറന്‍റൈനിൽ

Comments Off on മോഹൻലാൽ ക്വാറന്‍റൈനിൽ

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

‘ലാല്‍ ജോസ്’ സിനിമയുമായി പുതുമുഖങ്ങൾ

Comments Off on ‘ലാല്‍ ജോസ്’ സിനിമയുമായി പുതുമുഖങ്ങൾ

Create AccountLog In Your Account%d bloggers like this: