ആക്രി പെറുക്കിവിറ്റ് നല്ലതമ്പി വാങ്ങിയത് എട്ടുലക്ഷം രൂപയുടെ സ്‌ഥലം

തമിഴ് നാട്ടിലെ സേലത്തിന് അടുത്തുള്ള ഒരു ഗ്രാമമാണ് അതനൂർപ്പട്ടി. അവിടെ നല്ലതമ്പിയെന്ന പേരിൽ അറുപതുകാരനായ ഒരു മനുഷ്യനുണ്ട്. ജോലി ആക്രി പെറുക്കൽ. അടുത്തിടെ നല്ലതമ്പി വാർത്തകളിൽ ഇടംനേടി. ആക്രി പെറുക്കി കിട്ടിയ വരുമാനം കൂട്ടിവെച്ച് കുറച്ചു സ്ഥലം വാങ്ങി അവിടെ സ്വന്തം പ്രതിമ സ്ഥാപിച്ചതാണ് അയാളെ വാർത്തകളിലെത്തിച്ചത്.

അഞ്ചടി ഉയരമുള്ള സ്വന്തം പ്രതിമ എന്തിനാണ് നല്ലതമ്പി പണിതത്?

കഷ്ടപ്പെട്ട് ആക്രി പെറുക്കി നല്ലതമ്പി വാങ്ങിയ സ്ഥലത്തിന് ഇന്ന് എട്ടുലക്ഷം രൂപ മതിപ്പുണ്ട്. അവിടെയാണ് അദ്ദേഹം സ്വന്തം പ്രതിമ സ്ഥാപിച്ചത്. ജീവിതം ആഘോഷിക്കാൻ വേണ്ടിയാണ് കൂലിപ്പണി ചെയ്തു സ്ഥലം വാങ്ങി തന്‍റെ തന്നെ പ്രതിമ സ്ഥാപിച്ചതെന്ന് നല്ലതമ്പി പറയുന്നു. തന്നെപ്പോലെ ഒരാൾ ജീവിച്ചിരുന്നുവെന്നത് ജനം അറിയണമെന്നും അതിനുവേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രി പെറുക്കി ഭൂമി വാങ്ങി, അതിൽ സ്വന്തം പ്രതിമ സ്ഥാപിച്ചു; നല്ലതമ്പി ജീവിതം ആഘോഷിക്കുന്നത് ഇങ്ങനെ!

ജീവിതത്തിൽ കഷ്ടപ്പെട്ടതൊക്കെ തിരിച്ചറിയപ്പെടാതെ പോകരുതെന്ന് നല്ലതമ്പി പറയുന്നു. തന്‍റെ കഷ്ടപ്പാടുകളെക്കൂറിച്ച് പൊതുസമൂഹം അറിയണം. അതുകൊണ്ടാൻ താൻ പ്രതിമ സ്ഥാപിച്ചതെന്നും നല്ലതമ്പി പറയുന്നു. പ്രതിമ നിർമാണം പൂർത്തിയായതോടെ തന്‍റെ ഏറെക്കാലത്തെ സ്വപ്നമാണ് യാഥാർഥ്യമായതെന്നും നല്ലതമ്പി പറയുന്നു.

ജീവിതം എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്ന് നല്ലതമ്പിയെ കണ്ടുപഠിക്കാൻ തയ്യാറെടുക്കുകയാണ് അതനൂർപ്പട്ടിയിലെ നാട്ടുകാർ. നല്ലതമ്പിയുടെ ജീവിതം ഏറെ പ്രചോദനം നൽകുന്നതാണെന്നും അവർ പറയുന്നു. സ്ഥലം വാങ്ങി പ്രതിമ പണിയാൻ ഇതുവരെ പത്തുലക്ഷത്തോളം രൂപ നല്ലതമ്പിക്ക് ചെലവായിട്ടുണ്ട്.

Related Posts

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

അനുജിത്തിന്റെ ഹൃദയത്തിലൂടെ സണ്ണി തോമസ് പുതു ജീവിതത്തിലേക്ക്…

Comments Off on അനുജിത്തിന്റെ ഹൃദയത്തിലൂടെ സണ്ണി തോമസ് പുതു ജീവിതത്തിലേക്ക്…

നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

Comments Off on നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം ഇനി ഓർമ്മ

Comments Off on നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം ഇനി ഓർമ്മ

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

Comments Off on സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

അണ്‍ലോക്ക് നാലാം ഘട്ടം; മെട്രോ സര്‍വീസുകളും സിനിമാ തീയേറ്ററുകളും അനുവദിച്ചേക്കും

Comments Off on അണ്‍ലോക്ക് നാലാം ഘട്ടം; മെട്രോ സര്‍വീസുകളും സിനിമാ തീയേറ്ററുകളും അനുവദിച്ചേക്കും

അനുജിത്ത് ജീവിക്കും ഇനി 9 പേരിലൂടെ

Comments Off on അനുജിത്ത് ജീവിക്കും ഇനി 9 പേരിലൂടെ

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക

Comments Off on എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക

അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

Comments Off on അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Create AccountLog In Your Account%d bloggers like this: