മിഠായി തെരുവ് ഇനി ഓൺലൈനിൽ; എസ്എം സ്ട്രീറ്റ് ആപ് ഉടൻ

മിഠായി തെരുവിലെ മധുരവും തുണിത്തരങ്ങളുമെല്ലാം ഇനി കോഴിക്കോട്ടുകാരുടെ വീട്ടുപടിക്കലെത്തും. കൊവിഡ് വ്യാപനത്തില്‍ കച്ചവടം കുറഞ്ഞതോടെ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കോഴിക്കോട്ടെ പൈതൃക തെരുവ്. എസ്എം സ്ട്രീറ്റ് എന്ന ആപ്പിലൂടെയാണ് വിപണനം.നിപയുടെ വരവില്‍ പിടിച്ചു നിന്ന മിഠായിത്തെരുവിലെ കച്ചവടക്കാര്‍ക്ക് കൊവിഡില്‍ കാലിടറി. ദിവസം മുപ്പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്ടായിരുന്നവര്‍ക്ക് അയ്യായിരം രൂപപോലും കിട്ടാതായി.

ചില ദിവസങ്ങളില്‍ കച്ചവടം തീരെ നടക്കാത്ത കടകളും ഏറെയാണ്. ഇതോടെയാണ് വ്യാപാരികള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് ചുവട് മാറ്റുന്നത്. എസ്എം സ്ട്രീറ്റ് എന്ന ആപ്പാണ് ഇതിനായി തയ്യാറാക്കുന്നത്. ഫിക്‌സോ എന്ന ഇ കൊമേഴ്‌സ് സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്കായി ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.

നഗരപരിധിയില്‍ ആണെങ്കില്‍ രണ്ട് മണിക്കൂറിനകം സാധനങ്ങള്‍ കൈകളിലെത്തും. കടകളിലേതിന് സമാനമായി വിലപേശി വാങ്ങാനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ഉണ്ടാകും. ഒക്ടോബര്‍ പതിനഞ്ചിനുള്ളില്‍ ഓണ്‍ലൈന്‍ വിപണനം തുടങ്ങാനാകുമെന്നാണ് വ്യാപരികളുടെ കണക്ക് കൂട്ടല്‍.

Related Posts

മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

Comments Off on മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

സപ്ലൈകോ വിൽപനശാലകൾ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ

Comments Off on സപ്ലൈകോ വിൽപനശാലകൾ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ

സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

Comments Off on സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

Comments Off on പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

Comments Off on നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

സംസ്ഥാനത്ത് ഇന്ന്5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന്5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 5042 ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 5042 ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

Comments Off on മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

ശബരിമല നട ഇന്ന് തുറക്കും

Comments Off on ശബരിമല നട ഇന്ന് തുറക്കും

കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Comments Off on കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

Comments Off on മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

Create AccountLog In Your Account%d bloggers like this: