മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

മഴയെക്കുറിച്ച് ഓരോരുത്തർക്കും ഓരോ മഴനനഞ്ഞ അനുഭവങ്ങളാണാണു പറയാനുണ്ടാകുക. കാരണം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ് മഴ.

 

മഴ എനിക്കെന്താണെന്ന് രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല. ചുട്ടുപൊള്ളുന്ന ജീവിതത്തിലേക്ക് പെയ്തിറങ്ങുന്ന പ്രകൃതിയുടെ കരുണാർദ്രഭാവമാണ് മഴ.പ്രണയത്തിന്റെയും യാത്രയുടെയും സങ്കടങ്ങളുടെയും മഴയെ ഓരോരുത്തരും എത്ര വ്യത്യസ്തമായിട്ടാണു കാണുന്നതെന്ന് ഈ മഴയോർമ്മകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

മഴക്കാലത്തിന്റെ ഓർമ്മകളിൽ ഉജ്വലവർണ്ണത്തോടെ നിൽക്കുന്നത് വാകപൂക്കളുടെ നിറവസന്തമാണ്.മെയ് മാസം അവസാനിക്കുമ്പോൾ അടിമുടി പൂത്തുലയുന്ന വാകമരങ്ങൾ. മഴയ്ക്കു സ്വാഗതമോതി വിടവാങ്ങുന്ന വേനൽക്കാലത്തിന്റെ യാത്രാമൊഴി. നാലുവയസ്സുള്ളപ്പോൾ ഒരു മഴക്കാലത്തിന്റെ തുടക്കത്തിൽ പനിക്കോളുമായി അച്ഛനും ഞാനും ഡോക്ടറെ കാണാൻ പോയപ്പോൾ ദൂരെ ദൂരെ മരങ്ങളുടെ പച്ചത്തഴപ്പുകൾക്കിടയിൽ അവിശ്വസനീയമാം വിധം പടർന്നുകിടക്കുന്ന ചുവപ്പുരാശി കാറ്റത്തു പറന്നുവന്ന ഒരു ചുവപ്പു പാവാടയാണെന്നാണ് ആദ്യം കരുതിയത് .
വർഷങ്ങൾക്കു ശേഷം കോളജു വളപ്പിലെ വാകമരത്തിൽ നിന്ന് ഒടിഞ്ഞുവീണ ഒരു ചില്ല കയ്യിൽ കിട്ടുന്നതുവരെ ആ മോഹം മായാതെ നിന്നു. അന്ന് അടുത്തുകണ്ടപ്പോഴാണ് അറിയുന്നത്, ചുവപ്പു കൂടാതെ പിന്നെയും ഒരുപാട് പറയാനുണ്ട് മഴയ്ക്ക് .

‘ഉച്ചതിരിഞ്ഞ് ഇടിയും മിന്നലും കൂട്ടായി വരുന്ന തുലാമഴയ്ക്കാണ് ഏറ്റവും അഴക്.മഴയെക്കുറിച്ച് ഓരോരുത്തർക്കും ഓരോ മഴ നനഞ്ഞ അനുഭവങ്ങളാണാണു പറയാനുണ്ടാകുക.ചിലപ്പോൾ ചിന്നി ചിന്നി പെയ്ത്, ചിലപ്പോൾ ഉഗ്രരൂപം പൂണ്ട് ചിലപ്പോൾ കാറ്റിന്റെ കൂട്ടുപിടിച്ച്, മറ്റുചിലപ്പോൾ ഇടിയുടെ അകമ്പടിയോടെ മഴ നമ്മുടെ ജീവിതത്തിന്റെ വരാന്തയിൽ പെയ്തിറങ്ങും.
ചിലർക്കു മഴ കണ്ടിരിക്കാനായിരിക്കും ഇഷ്ടം. ചിലർക്കു കൊണ്ടിരിക്കാനും.മലയാളത്തിലെ പെൺസാഹിത്യകാരികളുടെ മഴയനുഭവങ്ങളാണ് ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച പെൺമഴയോർമകൾ….

:പെൺമഴയോർമ്മകൾ
:ഒലിവു ബുക്സ് ആണ് പ്രസാധകർ

:സനിത അനൂപ്

Related Posts

നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

Comments Off on നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

Comments Off on ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

Comments Off on ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

വെയിൽ നനച്ചത് – ജീവിതം വിതച്ചത്

Comments Off on വെയിൽ നനച്ചത് – ജീവിതം വിതച്ചത്

മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

Comments Off on മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

തട്ടകത്തിന്റെ കഥാകാരൻ ….

Comments Off on തട്ടകത്തിന്റെ കഥാകാരൻ ….

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Create AccountLog In Your Account%d bloggers like this: