ഒരുങ്ങുന്നു… പപ്പായഗ്രാമം

 കഴിമ്പ്രം ഗ്രാമത്തിന്‌ അലങ്കാരമായി  റെഡ് ലേഡി പപ്പായ. വലപ്പാട് പഞ്ചായത്ത്‌ 13––ാം വാർഡ് കഴിമ്പ്രം പ്രദേശത്താണ്  ഒരേക്കറോളം വരുന്ന സ്ഥലത്ത് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പപ്പായ ഗ്രാമം ഒരുങ്ങുന്നത്.
നാലടി ഉയരത്തിൽ ആറുമാസംകൊണ്ട് കായ്ക്കുന്ന റെഡ് ലേഡി  പപ്പായത്തൈകളാണ് ഇവിടെ നടുന്നത്.  ചാഴൂരിൽനിന്നാണ്‌  റെഡ് ലേഡി പപ്പായത്തൈകൾ കൊണ്ടുവരുന്നത്‌. സുഭിക്ഷ കേരളത്തിന്റെ ഭാഗമായി  ഇതിനോടകം തന്നെ ആറേക്കറിൽ കൂർക്ക, കുറ്റിപ്പയർ, കൊള്ളി, കരനെല്ല്, റോബസ്റ്റ, ചെണ്ടുമല്ലി, പച്ചമുളക്, ഇഞ്ചി, ചേന, ചേമ്പ്, തുടങ്ങി വിവിധയിനം പച്ചക്കറികളും ചെടികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കുറ്റിപ്പയറിന്റെയും ചെണ്ടുമല്ലിയുടെയും വിളവെടുപ്പ് ഓണത്തിനോടനുബന്ധിച്ച് നടന്നിരുന്നു.
കൂർക്കയും കൊള്ളിയും നവംബറിൽ വിളവെടുപ്പിന് തയ്യാറാകും. ഈ ആറേക്കർ കൂടാതെ വീടുകളിലേക്കും പച്ചക്കറികൃഷി വ്യാപിപ്പിച്ച് കഴിമ്പ്രം പ്രദേശത്തെ ഒരു ജൈവ  പച്ചക്കറി ഗ്രാമമാക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ഷജിത്ത് അറിയിച്ചു.
പപ്പായ ഗ്രാമത്തിന്റെ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വി ആർ ബാബു നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ഷജിത്ത് അധ്യക്ഷനായി. തീരദേശ സഹകരണ സംഘം പ്രസിഡന്റ്‌ കെ ടി ഡി കിരൺ , പി എസ് നിമോദ്, പി ബി സിദ്ദിഖ്, എ ജെ ചാരുദത്തൻ, കെ വി സന്ധ്യ, ജിഷ്ണ ദാസ്, ടി സി മണി , ബേബി ചന്ദ്രൻ, ഓമന ഹരിദാസൻ, ദേവയാനി ശിവരാമൻ, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

Related Posts

കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

Comments Off on കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

Comments Off on വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

Comments Off on വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

Comments Off on 19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

പഠനം ഇനി പൊരിക്കും

Comments Off on പഠനം ഇനി പൊരിക്കും

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

 ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on  ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ആകാശകാഴ്ചകൾ കണ്ടു പറക്കാം കൊച്ചിയിൽ നിന്നും ഇനി മൂന്നാറിലേക്ക്

Comments Off on ആകാശകാഴ്ചകൾ കണ്ടു പറക്കാം കൊച്ചിയിൽ നിന്നും ഇനി മൂന്നാറിലേക്ക്

സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

Comments Off on സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

Create AccountLog In Your Account%d bloggers like this: