സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

നന്മമനസ്സുകളിലൂടെ ബിജുലാലിന്റെ സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു താൻ സ്വപ്നം കണ്ട വീട് ഗാന്ധിജയന്തി ദിനത്തിൽ യാഥാർഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ യുവാവും കുടുംബവും.  ഒല്ലൂർ പെരുവാംകുളങ്ങര ആറ്റുവെപ്പിൽ ബിജുലാലും ഭാര്യ ബിന്ദുവും  ജന്മനാ വികലാംഗരാണ്‌.  ജില്ലാ കലക്ടർ എസ് ഷാനവാസ് സുമനസ്സുകളുടെ സഹായത്തോടെ വാങ്ങി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഒക്ടോബർ രണ്ടിന് വീടിന് തറക്കല്ലിടും.
ഇരുകാലുകളും വലതുകൈയും ഇല്ലാതെയാണ് ബിജുലാൽ ജനിച്ചത്. ആകെയുള്ളത് ഇടതുകൈയിൽ മൂന്ന് വിരൽ മാത്രം. ഭാര്യ ബിന്ദുവിനും ഇടതു കൈയില്ല. തുണിക്കടയിലെ ജീവനക്കാരിയായ ബിന്ദുവിന്റെ വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം. പത്താംക്ലാസുകാരിയായ മകൾക്കൊപ്പം താമസിക്കുന്നത് വാടകവീട്ടിലും. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനായി, സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ അപേക്ഷ നൽകുന്നതിനിടയിലാണ് ബിജുലാലും കുടുംബവും കലക്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നതിനാൽ കലക്ടർ സന്നദ്ധസംഘടനകളുടെ സഹായം തേടി. ഇതിനായി ഒരു സമിതി രൂപീകരിച്ച് സ്ഥലം വാങ്ങാനും  വീട് നിർമിക്കാനും നടപടിയെടുത്തു. ഇതനുസരിച്ചാണ് വെങ്ങിണിശ്ശേരി വില്ലേജിലെ അമ്മാടത്ത് മൂന്ന് സെന്റ് സ്ഥലത്ത് ബിജുലാലിനും ബിന്ദുവിനും വീടൊരുങ്ങുന്നത്.

Related Posts

പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

Comments Off on പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് : 63 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് : 63 പേർക്ക് രോഗമുക്തി

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു.

Comments Off on തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു.

ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി

Comments Off on ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

കോവിഡ് : നിയമ ലംഘനം കടവല്ലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ അടപ്പിച്ചു

Comments Off on കോവിഡ് : നിയമ ലംഘനം കടവല്ലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ അടപ്പിച്ചു

ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്

Comments Off on ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്

ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

Comments Off on ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

”വിധി മാനിക്കുന്നു”: പ്രശാന്ത് ഭൂഷണ്‍

Comments Off on ”വിധി മാനിക്കുന്നു”: പ്രശാന്ത് ഭൂഷണ്‍

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

Comments Off on സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

ലോക്ക്ഡൗണിൽ പിതാവിനെ തോളിലേറ്റി നടന്ന സംഭവം;  മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

Comments Off on ലോക്ക്ഡൗണിൽ പിതാവിനെ തോളിലേറ്റി നടന്ന സംഭവം;  മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

Create AccountLog In Your Account%d bloggers like this: