ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

തങ്ങളുടെ 20000 ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി, ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണ്‍. മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെയും 19800 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ആമസോണിന്‍റെ വെളിപ്പെടുത്തല്‍‍. ജീവനക്കാരില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കമ്പനി യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കുന്നതായും കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നില്ലെന്നും ഉള്ള ആരോപണവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തങ്ങള്‍ കോവിഡിനെ കുറിച്ചുള്ള ഓരോ വിവരങ്ങളും ജീവനക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം. ഓരോ ഡിപ്പാര്‍ട്ടുമെന്‍റിലും എത്ര രോഗബാധിതരുണ്ട് എന്ന അറിയിപ്പ് അതാത് സമയങ്ങളില്‍ തന്നെ നല്‍കിയിരുന്നതായും മറ്റ് ജീവനക്കാര്‍ക്ക് സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ആമസോണ്‍ അറിയിച്ചു. മെയ് മാസത്തിന്റെ ആദ്യഘട്ടത്തില്‍ ആമസോണില്‍ 600 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീരികരിച്ചതായി വെളിപ്പെടുത്തലുണ്ടായിരുന്നു.

Related Posts

ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

Comments Off on ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

കോവിഡ് വ്യാപനം: സംസ്ഥാനത്ത്‌ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ ഉത്തരവ്

Comments Off on കോവിഡ് വ്യാപനം: സംസ്ഥാനത്ത്‌ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ ഉത്തരവ്

രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

Comments Off on രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

ജില്ലയിൽ 179 പേർക്ക് കൂടി കോവിഡ്; 50 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 179 പേർക്ക് കൂടി കോവിഡ്; 50 പേർക്ക് രോഗമുക്തി

അബ്കാരി കുറ്റകൃത്യങ്ങൾ : ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം

Comments Off on അബ്കാരി കുറ്റകൃത്യങ്ങൾ : ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

Comments Off on പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

സംസ്‌ഥാനത്ത്‌ ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകൾ പുനഃക്രമീകരിച്ചു

Comments Off on ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകൾ പുനഃക്രമീകരിച്ചു

ചിമ്മിനി ഡാം തുറക്കാന്‍ അനുമതി

Comments Off on ചിമ്മിനി ഡാം തുറക്കാന്‍ അനുമതി

തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: