കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടിയുമായി ആരോഗ്യവകുപ്പ്. ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ വിശദമായി അന്വേഷണം നടത്തും.

കോവിഡ് രോഗിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായ ദുരനുഭവത്തില്‍ കര്‍ശന നടപടി എടുക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. മൂന്ന് പേര്‍ക്കാണ് സസ്പെന്‍ഷന്‍. നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്സുമാരായ ലീന, കുഞ്ഞന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് ഡിഎംഇ വിശദമായ അന്വേഷണം നടത്തും. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ സംഭവത്തില്‍ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കിയാണ് നടപടിയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചു.

ആഗസ്റ്റ് 21ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍ പുഴുവരിച്ചത് ബന്ധുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.

Related Posts

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക

Comments Off on എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക

തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണിൽ/സമ്പൂർണ ലോക്ഡൗൺ പ്രാബല്യത്തിൽ

Comments Off on തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണിൽ/സമ്പൂർണ ലോക്ഡൗൺ പ്രാബല്യത്തിൽ

CPIM പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

Comments Off on CPIM പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

ചാലക്കുടി ഫയർഫോഴ്സിന് റബ്ബർ ഡിങ്കി ബോട്ട്

Comments Off on ചാലക്കുടി ഫയർഫോഴ്സിന് റബ്ബർ ഡിങ്കി ബോട്ട്

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; ജാസ്​മിൻ ഷാ അറസ്​റ്റിൽ

Comments Off on യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; ജാസ്​മിൻ ഷാ അറസ്​റ്റിൽ

പെരിഞ്ഞനം സുനാമി കോളനിയിൽ സൗജന്യബയോഗ്യാസ് പ്ലാന്റുമായി പഞ്ചായത്ത്

Comments Off on പെരിഞ്ഞനം സുനാമി കോളനിയിൽ സൗജന്യബയോഗ്യാസ് പ്ലാന്റുമായി പഞ്ചായത്ത്

കൊറോണ : താളം നിലച്ച തമ്പുകൾ / അനൂപ് ചാലിശ്ശേരി

Comments Off on കൊറോണ : താളം നിലച്ച തമ്പുകൾ / അനൂപ് ചാലിശ്ശേരി

ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

Comments Off on ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

Comments Off on എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ്; ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു

Comments Off on ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ്; ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു

പെരിങ്ങമലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

Comments Off on പെരിങ്ങമലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

Create AccountLog In Your Account%d bloggers like this: