Breaking :

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

പേരക്കുട്ടിയുടെ കയ്യും പിടിച്ച് പാർക്കിലേക്കു പോകണമെന്നു തോന്നിയാൽ നമ്മുടെ നാട്ടിലെ സ്ഥിതി വച്ച് കുറച്ചു ബുദ്ധിമുട്ടാണ്. ബസ് കയറിയിറങ്ങി, പ്രവേശന ഫീസും കൊടുത്ത് വെയിലും കൊണ്ട് പാർക്കിൽ പോയാൽ തന്നെ വയോജന സൗഹൃദ ഇരിപ്പിടങ്ങളും മറ്റും കണ്ടെത്താൻ തന്നെ പ്രയാസം. എന്നാൽ മുള്ളൂർക്കര പഞ്ചായത്ത് ഓഫിസിലേക്കു വരൂ. ഇവിടെ പകൽവീടുണ്ട്. കളിക്കാൻ പാർക്കും. കഴിഞ്ഞില്ല, വായനശാല ഉടനെ തയാറാകും.


കുടുംബശ്രീ പരിശീലന കേന്ദ്രത്തിൽ സ്ത്രീകൾക്ക് ജിംനേഷ്യം അടക്കമുള്ള സൗകര്യങ്ങളുണ്ട്. 10 സെന്റ് സ്ഥലത്തു മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. ഇരുന്നൂറോളം കുടുംബശ്രീ യൂണിറ്റുകളുള്ള പ‍ഞ്ചായത്താണു മുള്ളൂർക്കര. 2 കോടിയിലധികം രൂപ ചെലവഴിച്ചു നിർമിച്ചിരിക്കുന്ന പ‍ഞ്ചായത്ത് ഓഫിസിൽ മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ 20 സ്ഥാപനങ്ങളുണ്ട്. 1000 പേർക്കിരിക്കാവുന്ന കല്യാണ മണ്ഡപത്തിനു പുറമേ 4 കോൺഫറൻസ് ഹാളുകളുമുണ്ട്.
ഒരു കോടി രൂപ ചെലവഴിച്ചാണ് ഇന്റീരിയർ ഒരുക്കിയതെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ സലാം പറ‍ഞ്ഞു. സോളർ ഊർജമാണ് ഉപയോഗിക്കുന്നത്. ഹോമിയോ ആശുപത്രി, കെഎസ്ഇബി, വില്ലേജ് ഓഫിസ് തുടങ്ങിയവയ്ക്കെല്ലാം ഓഫിസിൽ ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണശാലയുമുണ്ട്. വയോജനങ്ങൾക്ക് സൗജന്യമായി ഭക്ഷണം കൊടുക്കാനും ലക്ഷ്യമിടുന്നു.

Related Posts

ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

Comments Off on ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

വി.എസിന് ഇന്ന് പിറന്നാള്‍

Comments Off on വി.എസിന് ഇന്ന് പിറന്നാള്‍

കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

Comments Off on കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

ഒമ്പതുവയസുകാരിയെ പീഡിനത്തിരയാക്കിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

Comments Off on ഒമ്പതുവയസുകാരിയെ പീഡിനത്തിരയാക്കിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

Comments Off on ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

മുൻ കേരള രഞ്ജി താരം സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Comments Off on മുൻ കേരള രഞ്ജി താരം സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

Comments Off on ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: