സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

 കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച അവ്യക്തത ദൂരീകരിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നും കടകൾ അടച്ചിടില്ലെന്നും പറഞ്ഞു.
സംസ്ഥാനത്തെ കടകളും ചന്തകളും അടച്ചിടില്ല. സമ്പൂർണ ലോക്ഡൗൺഅല്ല സർക്കാർ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടർക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി. സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ആശയക്കുഴപ്പമുള്ളതായി ആക്ഷേപമുയർന്നിരുന്നു.
രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രമാണോ അതോ സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുണ്ടായിരുന്നത്. പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ ഒക്ടോബർ 30 വരെ അഞ്ച് പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. പൊതുഗതാഗതം പൂർണ സജ്ജമാകുകയും സർക്കാർ ഓഫീസുകൾ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഉത്തരവ് പ്രായോഗികമാണോ എന്ന സംശയമായിരുന്നു പലരും ഉന്നയിച്ചിരുന്നത്.
Related Posts

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

Comments Off on മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

Comments Off on കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

Comments Off on അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

Comments Off on വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Comments Off on സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

കുന്നംകുളത്ത് കടുത്ത നിയന്ത്രണം

Comments Off on കുന്നംകുളത്ത് കടുത്ത നിയന്ത്രണം

ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

Comments Off on ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: