എട്ട് ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കി​ല്ല. ജില്ലയിലാകെ അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. പൊ​തു​ച​ട​ങ്ങു​ക​ളി​ലെ പ​ങ്കാ​ളി​ത്തം 20 പേ​രാ​യി ചു​രു​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു ജി​ല്ല​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കും.

പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.

സംസ്ഥാനത്ത് ഏതെല്ലാം ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നതിനെ സംബന്ധിച്ച് അതാത് ജില്ലാ കലക്ടര്‍മാര്‍ തീരുമാനിക്കും. ഇതുസംബന്ധിച്ചുളള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതനുസരിച്ചുളള നടപടികള്‍ കൈക്കൊളളുമെന്നും ഡി.ജി.പി അറിയിച്ചു. ആരാധനാലയങ്ങള്‍ പോലുളള സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍മാര്‍ വ്യക്തത വരുത്തും. ഇതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

സംസ്ഥാനത്ത് പത്തിടങ്ങളില്‍ ശക്തമായ നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

Related Posts

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Comments Off on തൃശ്ശൂരിൽ വീണ്ടും കൊലപാതകം

ഇന്ന് ഒക്ടോബർ 1 ലോക വയോജന ദിനം

Comments Off on ഇന്ന് ഒക്ടോബർ 1 ലോക വയോജന ദിനം

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Comments Off on വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

Comments Off on മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

Comments Off on ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

Comments Off on മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

Comments Off on വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

Comments Off on സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

Create AccountLog In Your Account%d bloggers like this: