മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

മഹാത്മാഗാന്ധി തൃശ്ശൂർ തേക്കിൻകാട്ടിലെ പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ വറീതിന് പത്ത് വയസാണ്.
കല്ലൂർ ചുങ്കത്ത് കാവിൽ വറീത് (104) 1916 ഒക്ടോബർ രണ്ടിനാണ് ജനിച്ചത്. യാദൃഛികമാണെങ്കിലും ഗാന്ധിജിയെകണ്ട വറീതിന്റേയും ജന്മദിനം ഗാന്ധിജയന്തി ദിവസത്തിൽ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മക്കളും പേരക്കുട്ടികളും അവരുടെ മക്കളും.
മരക്കച്ചവടക്കാരനായ അപ്പൻ ലോനപ്പനോടൊപ്പം തൃശ്ശൂരിലേക്ക് നടന്നുപോയ വറീത് അവിചാരിതമായി ഗാന്ധിജിയെ കണ്ട രംഗം ഇന്നലെയെന്ന പോലെ ഓർക്കുന്നു.
1925 മാർച്ച് 18-നാണ് ഗാന്ധിജി തൃശ്ശൂരിലെത്തിയത്. തൃശ്ശൂരിൽ സ്ഥാനത്യാഗം ചെയ്ത മഹാരാജാവിനെ സന്ദർശിച്ച ഗാന്ധിജി വിവേകോദയം ഹൈസ്കൂളിലും തുടർന്ന് തേക്കിൻകാട് മൈതാനത്ത് പൊതുയോഗത്തിലും പങ്കെടുത്തു.
ഗാന്ധിജിയെ കണ്ടയാളാണെങ്കിലും വിമോചനസമര കാലം മുതൽ വറീത് കമ്യൂണിസ്റ്റുകാരനായാണ് ജീവിച്ചത്. വീട്ടിൽ ബാക്കിയെല്ലാവരും കോൺഗ്രസുകാരായിരുന്നു. രാഷ്ട്രീയവും അഭിപ്രായവും വ്യക്തിപരമാണെന്നും ഗാന്ധിജിയുടെ ആദർശവും അത്തരത്തിലായിരുന്നുവെന്നും വറീത് പറയുന്നു.
കൽപ്പണിക്കാരനായിരുന്ന വറീത് 75 വയസ്സുവരെ പണിക്ക് പോയിരുന്നു. 28 വർഷം മുൻപ് ഭാര്യ അന്നംകുട്ടി മരിച്ചതോടെ മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമായി ജീവിതം. എട്ട് മക്കളായിരുന്നു വറീതിന്.
നാലുവർഷം മുമ്പ് നൂറാം ജന്മദിനം ഗംഭീരമായി ആഘോഷിച്ച വറീത് മൂത്തമകൾ മേരിയുടെ മകൾ ബീനയും ബീനയുടെ മകൾ ഷാലിയുടെ ഒരുവയസ്സുള്ള കൊച്ചുമകളുമുൾപ്പെടെ
നാല് തലമുറയ്ക്കൊപ്പം സന്തോഷത്തോടെയാണ് ജീവിതം.

Related Posts

കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

Comments Off on കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

Comments Off on മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Comments Off on ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

മലക്കപ്പാറയിലെ ഗര്ഭിണിവണ്ടി

Comments Off on മലക്കപ്പാറയിലെ ഗര്ഭിണിവണ്ടി

തൃശൂരിന്റെ ആരോഗ്യത്തിൽ ഇനി ഇവരുടെ കരുതലും

Comments Off on തൃശൂരിന്റെ ആരോഗ്യത്തിൽ ഇനി ഇവരുടെ കരുതലും

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

ഒരേ സമയം 50 പേരുമായി വീഡിയോ ചാറ്റ്, കിടിലൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്

Comments Off on ഒരേ സമയം 50 പേരുമായി വീഡിയോ ചാറ്റ്, കിടിലൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്

കോവിഡ് പ്രതിരോധം : മലയാളി ഫോട്ടോഗ്രാഫറുടെ ചിത്രം ലോകശ്രദ്ധയിലേക്ക്

Comments Off on കോവിഡ് പ്രതിരോധം : മലയാളി ഫോട്ടോഗ്രാഫറുടെ ചിത്രം ലോകശ്രദ്ധയിലേക്ക്

ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

Comments Off on ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

വടക്കാഞ്ചേരി : ലോഡ്ജിൽ മരിച്ചയാളുടെ മൃതദേഹം പുറത്തെത്തിച്ച്‌ കൗൺസിലർമാർ

Comments Off on വടക്കാഞ്ചേരി : ലോഡ്ജിൽ മരിച്ചയാളുടെ മൃതദേഹം പുറത്തെത്തിച്ച്‌ കൗൺസിലർമാർ

Create AccountLog In Your Account%d bloggers like this: