കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദേശം ഇറങ്ങി. കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്.

ജീവനക്കാരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും അവസാനിപ്പിക്കാനാണ് ഉത്തരവ്. ജീവനക്കാരുടെ വീക്ക്‌ലി, ഡ്യൂട്ടി കോമ്പന്‍സേറ്ററി അവധികള്‍ അനുവദിക്കും. കേന്ദ്ര മാർഗ രേഖ പിന്തുടർന്നാണ് തീരുമാനാണെന്നാണ് വിശദീകരണം.

കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിർദേശങ്ങളാണ് വന്നിരിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം വരുന്ന സാഹചര്യം ഉണ്ടായാൽ നിരീക്ഷണത്തിൽ വിടുന്നത് അടക്കമുള്ള കാര്യങ്ങൾ അതാത് ആശുപത്രികളിലെ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.

ആശുപത്രികള്‍ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ മാത്രം ജീവനക്കാരുടെ റിസര്‍വ് പൂള്‍ രൂപവത്കരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കെജിഎന്‍യു നാളെ മുതല്‍ റിലേ നിരാഹാര സമരം പ്രഖ്യാപിച്ചു.

Related Posts

തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

ജില്ലയിലെ കണ്ടെയ്മെന്റ് സോണുകള്‍ പുനഃക്രമീകരിച്ചു

Comments Off on ജില്ലയിലെ കണ്ടെയ്മെന്റ് സോണുകള്‍ പുനഃക്രമീകരിച്ചു

പട്ടാമ്പി മത്സ്യമാർക്കറ്റിലെ സമ്പർക്കത്തിലൂടെ 106 പേര്‍ക്ക് കോവിഡ്

Comments Off on പട്ടാമ്പി മത്സ്യമാർക്കറ്റിലെ സമ്പർക്കത്തിലൂടെ 106 പേര്‍ക്ക് കോവിഡ്

തുറക്കുമോ കളിക്കളങ്ങൾ …?

Comments Off on തുറക്കുമോ കളിക്കളങ്ങൾ …?

അണ്‍ലോക്ക് നാലാം ഘട്ടം; മെട്രോ സര്‍വീസുകളും സിനിമാ തീയേറ്ററുകളും അനുവദിച്ചേക്കും

Comments Off on അണ്‍ലോക്ക് നാലാം ഘട്ടം; മെട്രോ സര്‍വീസുകളും സിനിമാ തീയേറ്ററുകളും അനുവദിച്ചേക്കും

കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്‌ഥാനത്ത്‌ ഇന്ന്4167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന്4167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ 24 മണിക്കൂറും നിരീക്ഷണത്തില്‍; കര്‍ശന നടപടിക്കൊരുങ്ങി പോലീസ്

Comments Off on സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ 24 മണിക്കൂറും നിരീക്ഷണത്തില്‍; കര്‍ശന നടപടിക്കൊരുങ്ങി പോലീസ്

നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ

Comments Off on നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ

ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

Comments Off on ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

Comments Off on അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

Create AccountLog In Your Account%d bloggers like this: