സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക എന്ന ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാൽ കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ പറയുന്നുണ്ട്.


മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉണ്ടായിട്ടും തനിക്ക് ജാതീയമായ വിവേചനം മൂലം അവസരം നിഷേധിച്ചു എന്നാണ് രാമകൃഷ്ണന്റെ വാദം. എന്നാൽ പരിപാടിക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ല എന്നാണ് അക്കാദമിയുടെ നിലപാട്. പക്ഷേ അപേക്ഷ സമർപ്പിച്ചോളൂ എന്ന് അക്കാദമി ചെയർ പേഴ്സൺ തന്നെ പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. അവസരം നിഷേധിച്ചതിൽ മനം നൊന്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് ചാലക്കുടിയിലെ കലാഗൃഹത്തിൽ ഉറക്ക ഗുളികകൾ കഴിച്ച് രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.
കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെ എന്ന് എഴുതി വച്ചാണ് രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.

Related Posts

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ കുടുംബശ്രീയിൽ നിരവധി ഒഴിവുകൾ

Comments Off on തൃശൂർ കുടുംബശ്രീയിൽ നിരവധി ഒഴിവുകൾ

ജില്ലാ ആശുപത്രി : ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഓൺലൈൻ ഉദ്ഘാടനം

Comments Off on ജില്ലാ ആശുപത്രി : ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഓൺലൈൻ ഉദ്ഘാടനം

ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

Comments Off on ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

തയ്യൽതൊഴിലാളി ധനസഹായം: അപേക്ഷ നീട്ടി

Comments Off on തയ്യൽതൊഴിലാളി ധനസഹായം: അപേക്ഷ നീട്ടി

ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

Comments Off on ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി നീട്ടി

Comments Off on സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി നീട്ടി

ജില്ലയിലെ പുതിയ കണ്ടെയ്മെൻ്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്മെൻ്റ് സോണുകൾ

ശ്വാസനാളത്തില്‍ മുലപ്പാല്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Comments Off on ശ്വാസനാളത്തില്‍ മുലപ്പാല്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് അന്തരിച്ചു

Comments Off on സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് അന്തരിച്ചു

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

Comments Off on ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

Create AccountLog In Your Account%d bloggers like this: