സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. അവൾ അപ്പടിത്താൻ എന്നാണ് ചിത്രത്തിന്‍റെ പേര്. കെ.എസ് മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുൻപ് വിദ്യാ ബാലൻ നായികയായ ബോളിവുഡ് ചിത്രം ഡേർട്ടി പിക്ചറിൽ സിൽക്ക് സ്മിതയുടെ ജീവിതം പ്രചോദനമായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നടിയുടെ ജീവിതം പ്രമേയമാക്കി തമിഴിൽ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് നവംബറിൽ തുടങ്ങാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയിലേയ്ക്ക്;  അവള്‍ അപ്പടിതാന്‍ ഒരുങ്ങുന്നു – East Coast Movies & Entertainments News

കഥകൾ പറയുന്ന സിൽക്കിന്‍റെ കണ്ണുകളാണ് നടിയുടെ വിജയത്തിന് കാരണമെന്നും സിൽക്കിന്‍റെ വികാരതീവ്രതയ്ക്കൊപ്പമെത്താൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ലെന്നും മണികണ്ഠൻ പറയുന്നു. അതുകൊണ്ടുതന്നെ സിൽക്കിന്‍റെ കഥാപാത്രത്തോട് നീതിപുലർത്താൻ കഴിയുന്ന നായികയെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിൽക്കിന്‍റെ ജീവിതവും വഴിത്തിരിവുകളും ആഴത്തിൽ ചർച്ചചെയ്യുന്ന ചിത്രമായിരിക്കും അവൾ അപ്പടിത്താനെന്ന് മണികണ്ഠൻ പറഞ്ഞു. ഗായത്രി ഫിലിംസ്, ചിത്ര ലക്ഷ്മണൻ, മുരളി സിനി ആർട്സ് എച്ച് മുരളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Related Posts

ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

Comments Off on ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

Comments Off on യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

Comments Off on കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

Comments Off on ‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

Comments Off on അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Comments Off on ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Comments Off on വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Comments Off on മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Create AccountLog In Your Account%d bloggers like this: