Breaking :

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

പെട്രോൾ, ഡീസൽ യുഗം ഇലക്‌ട്രിക് ഇന്ധനത്തിലേക്ക് വഴിമാറുന്നു. ഇലക്‌ട്രിക് കാറുകൾക്കുള്ള ചാർജിങ് സ്റ്റേഷൻ വിയ്യൂർ ജയിൽ കവാടത്തിന്‌ എതിർവശത്ത് പ്രവർത്തന സജ്ജമായി. കെഎസ്ഇബി നേതൃത്വത്തിൽ ഒരുക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ഇലക്‌ട്രിക്‌ ചാർജിങ് സ്റ്റേഷനാണ് വിയ്യൂരിലേത്. നിർമാണം പൂർത്തിയായ സ്റ്റേഷനിൽ ചാർജിങ്ങിന്റെ ആദ്യ പരീക്ഷണവും വിജയകരമായി പൂർത്തീകരിച്ചു.
60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിങ് യൂണിറ്റുകളാണ്  സ്റ്റേഷനിലുള്ളത്. 60 മുതൽ 90 മിനിറ്റുവരെ സമയമേ പൂർണമായും ചാർജ് ചെയ്യാൻ വേണ്ടൂ. ഭാഗികമായോ നിശ്ചിത തുകയ്‌ക്കോ ചാർജ് ചെയ്യാം. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്‌ട്രിക് കാറുകളുടേയും പ്ലഗ് പോയിന്റുകൾ ഇവിടെയുണ്ട്. ഫുൾചാർജ് ചെയ്താൽ, ബാറ്ററിയുടെ കപ്പാസിറ്റിക്കനുസരിച്ച് 250മുതൽ 450 കിലോമീറ്റർവരെ വാഹനം ഓടിക്കാം. ചാർജിങ്ങിനുള്ള തുകയെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.
പ്രധാന കമ്പനികളുടെ വിവിധതരം ഇലക്‌ട്രിക് കാറുകൾ നിരത്തിലിറങ്ങിക്കഴിഞ്ഞു. വൈദ്യുതി ഇന്ധനം ഉപയോഗിച്ച് ഓടിക്കാവുന്ന അപൂർവം വാഹനങ്ങൾ മാത്രമേ നിലവിൽ ജില്ലയിലുള്ളൂ. ലാഭവും കൂടുതൽ സുരക്ഷിതത്വവും കണക്കിലെടുത്ത് കൂടുതൽ പേർ സമീപകാലത്തായി ഇലക്‌ട്രിക്ക് കാറുകൾ വാങ്ങുന്നുണ്ട്. വായു മലിനീകരണത്തിനും കാര്യമായ കുറവുണ്ട്.
കെഎസ്ഇബിയെയാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതുപ്രകാരം സംസ്ഥാനത്താകെ 250 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജിങ് ശൃംഖല സ്ഥാപിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ മാർഗരേഖകൾക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. കെഎസ്ഇബി സ്വന്തം സ്ഥലത്തും, സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസികൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും  ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.
ആദ്യഘട്ടമായി ആറ്‌ ജില്ലകളിൽ കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്ത് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
ഇതിൽ ആദ്യത്തേത് തിരുവനന്തപുരത്തെ നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്തും രണ്ടാമത്തേത് കൊല്ലം ഓലൈയിലും പൂർത്തിയായി.
മൂന്നാമത്തേതാണ് വിയ്യൂരിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. എറണാകുളം ജില്ലയിലെ പാലാരിവട്ടം ചാർജിങ് സ്റ്റേഷനും പ്രീ കമീഷൻ ടെസ്റ്റിങ് ഘട്ടത്തിലാണ്. കോഴിക്കോട്ടെ നല്ലളം, കണ്ണൂരിലെ ചൊവ്വ എന്നീ സബ് സ്റ്റേഷനുകളിൽ നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്.

Related Posts

പെരിങ്ങൽക്കുത്ത്: ഒരു സ്ലൂയിസ് തുറന്നു

Comments Off on പെരിങ്ങൽക്കുത്ത്: ഒരു സ്ലൂയിസ് തുറന്നു

സംസ്‌ഥാനത്ത്‌ ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

Comments Off on പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ്

കോവിഡ് : ഐശ്വര്യ റായിയും മകളും ആശുപത്രിയിൽ

Comments Off on കോവിഡ് : ഐശ്വര്യ റായിയും മകളും ആശുപത്രിയിൽ

തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

Comments Off on തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ: മുരളി തുമ്മാരുകുടി

Comments Off on കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ: മുരളി തുമ്മാരുകുടി

ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

Comments Off on ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

തൃശൂര്‍ അതിരൂപതയില്‍ ആദ്യമായി മൃതദേഹം ദഹിപ്പിച്ചു

Comments Off on തൃശൂര്‍ അതിരൂപതയില്‍ ആദ്യമായി മൃതദേഹം ദഹിപ്പിച്ചു

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Comments Off on വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സംസ്‌ഥാനത്ത്‌ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: