Breaking :

ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത : ജില്ലാ ആരോഗ്യകേന്ദ്രം

വീട്ടിലും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യേണ്ട ഘട്ടത്തിലേക്കു കാര്യങ്ങൾ.
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രതയുടേതാകണമെന്നു ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എത്രത്തോളം ജാഗ്രത പാലിക്കുന്നുവോ അത്രത്തോളം സുരക്ഷിതത്വം. വീട്ടിലും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യേണ്ട ഘട്ടത്തിലേക്കു കാര്യങ്ങൾ പോകുന്നുവെന്നു ജില്ലാ മെഡിക്കൽ ഓഫിസ് ചൂണ്ടിക്കാട്ടുന്നു. ഇനി ചെയ്യേണ്ടതെന്തെന്ന ചോദ്യത്തിന് ജില്ലാ മെഡിക്കൽ ഓഫിസ് നൽകുന്ന ഉത്തരം ഇങ്ങനെ:കടകളിലെ അകലം
സാമൂഹിക അകലം എന്ന പ്രധാന നിർദേശം കർശനമായി പാലിക്കണം. കടകളിൽ ഇടിച്ചു കയറുന്ന രീതി പല ഭാഗങ്ങളിലും കണ്ടുവരുന്നു. കടയുടമകൾ ഇക്കാര്യത്തിൽ കർശന നിലപാട് എടുക്കണം. ജനത്തിന്റെ സുരക്ഷയാണ് പ്രധാനം. കടയ്ക്കുള്ളിൽ ഇരിക്കുന്ന ആളുകളും നിർബന്ധമായും മാസ്ക് ധരിക്കണം. അകലം പാലിച്ചു നിന്നു സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കണം.
മറ്റ് സ്ഥാപനങ്ങളിൽ
ആശുപത്രികളിലും ബാങ്കുകളിലും മാസ്കും സാനിറ്റൈസറും കർശനമാക്കിയിട്ടുണ്ട്. മിക്ക ബാങ്കുകളും ശാഖകളിലോ, എടിഎമ്മിലോ കയറുന്നതിനു മുൻപു സാനിറ്റൈസർ ഉപയോഗം നിർബന്ധിക്കുന്നു. സാമൂഹിക അകലം പാലിച്ചാണ് ഇടപാടുകാർ നിൽക്കുന്നത്.
പെട്ടെന്നുള്ള തീവ്ര വ്യാപനം
കോവിഡ് നിയന്ത്രണങ്ങൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ച സമയമാണ് കടന്നുപോയത്. ജനങ്ങൾ പുറത്തിറങ്ങുന്നതു കൂടിയപ്പോൾ വൈറസ് വ്യാപനവും വർധിച്ചു. ഇനിയുള്ള മാസങ്ങൾ കുറച്ചു കൂടി നിയന്ത്രണങ്ങൾ പാലിച്ചാൽ പ്രതിസന്ധി അതിജീവിക്കാം.ബസിൽ യാത്ര ചെയ്യാമോ
പൊതു ഗതാഗത സംവിധാനം തുടരേണ്ടതു സമൂഹത്തിന്റെ ആവശ്യമാണ്. യാത്രയ്ക്കിടയിൽ സാനിറ്റൈസർ കരുതി ഇടയ്ക്കു കൈ വൃത്തിയാക്കണം. മാസ്ക് ധരിക്കാനും അകലം പാലിക്കാനും മറക്കരുത്. നിയന്ത്രണങ്ങൾ പാലിച്ചാൽ പൊതുഗതാഗതം സുരക്ഷിതമായിരിക്കും.
#മറ്റു രോഗങ്ങൾ കുറഞ്ഞോ
പൊടിയും വായുമലിനീകരണവും താഴ്ന്നതോടെ മിക്ക രോഗങ്ങളും കുറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയതോടെ പൊതുസ്ഥലത്ത് തുപ്പുന്നതു കുറഞ്ഞിട്ടുണ്ട്. വൃത്തിബോധം വർധിക്കുകയും ചെയ്തു. അലർജിയും ത്വക് രോഗങ്ങളും കുറഞ്ഞിട്ടുണ്ട്. എന്നാൽ തുടർച്ചയായ മാസ്ക് ഉപയോഗം മൂലം ആസ്മ രോഗികളുടെ ബുദ്ധിമുട്ട് വർധിച്ചതായി കണ്ടെത്തി.
പ്രായമായവരുടെ സുരക്ഷ
#60–65 വയസ്സിനു മുകളിലുള്ളവരും രക്തസമ്മർദവും പ്രമേഹവും മറ്റു രോഗങ്ങളുമുള്ളവരും പൊതു പരിപാടികളിൽ പങ്കെടുക്കാതെ മാറി നിൽക്കണം. കല്യാണം പോലുള്ള ചടങ്ങുകളിൽ നിന്നു വിട്ടു നിൽക്കുന്നതാണ് നന്ന്.
പ്രതിരോധ ശേഷി
#കഴിവതും തണുത്ത വെള്ളം ഒഴിവാക്കി ചൂടുള്ള വെള്ളം കുടിക്കുക. വൈറ്റമിൻ സി (നാരങ്ങ, നെല്ലിക്ക, പഴങ്ങൾ), പയർവർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരങ്ങാവെള്ളം പോലും അൽപം ചൂടുവെള്ളത്തിൽ പരീക്ഷിക്കുക.

Related Posts

ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

Comments Off on ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

Comments Off on തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

Comments Off on സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു

Comments Off on നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

Comments Off on അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

സപ്ലൈകോ മാനേജര്‍ക്ക് കോവിഡ്: കാസര്‍കോട് സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി

Comments Off on സപ്ലൈകോ മാനേജര്‍ക്ക് കോവിഡ്: കാസര്‍കോട് സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി

ജില്ലയിൽ ഇന്ന് 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Comments Off on ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

#അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

Comments Off on #അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

Create AccountLog In Your Account%d bloggers like this: