19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

കോവിഡ് പ്രതിരോധത്തിന് ഊർജം പകർന്ന്‌ ജില്ലയിലെ ആരോഗ്യരംഗത്ത്‌ പുതിയ കാൽവയ്പ്. 19 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്‌. കടങ്ങോട്, പാഞ്ഞാൾ, പൂമല, അടാട്ട്, മടക്കത്തറ, നടത്തറ, നാട്ടിക, വേളൂക്കര, അയ്യന്തോൾ, തൃക്കൂർ, വല്ലച്ചിറ, വരന്തരപ്പിള്ളി, എളവള്ളി, മേലൂർ, നാലുകെട്ട്, വെറ്റിലപ്പാറ, എടവിലങ്ങ്, ചാമക്കാല, വെമ്പല്ലൂർ എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.
ആശുപത്രികളെ രോഗീസൗഹാർദമാക്കുന്നതിനായി നടപ്പിലാക്കിവരുന്ന ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് പിഎച്ച്സികൾ കൂടുതൽ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.   കോവിഡ് നിബന്ധനകൾ മാറുന്നതോടെ എഫ്എച്ച്സികളിൽ രാവിലെ ഒമ്പത്‌ മുതൽ ആറുവരെ ഒപി സൗകര്യം ഉണ്ടാവും. ജീവിതശൈലീ രോഗ ക്ലിനിക്കുകൾ പ്രവർത്തന സജ്ജമാകും. ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ശ്വാസ് ക്ലിനിക്ക്, മനസികാരോഗ്യ പരിചരണത്തിന് ആശ്വാസ് ക്ലിനിക് എന്നിവയുമുണ്ടാകും. പഞ്ചായത്ത് വാർഡുകൾ തോറും പ്രവർത്തിക്കുന്ന ജനകീയ സമിതി, സന്നദ്ധ സേന അംഗങ്ങൾ തുടങ്ങി ആരോഗ്യ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്കായി പരിശീലന പരിപാടി, യോഗ പഠനം എന്നിവയുമുണ്ട്‌.
വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാരായ എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനിൽ കുമാർ, ഗവ. ചീഫ്‌ വിപ്പ് കെ രാജൻ, എംഎൽഎമാരായ ഗീത ഗോപി, പ്രൊഫ. കെ യു അരുണൻ, മുരളി പെരുനെല്ലി, ബി ഡി ദേവസി, ഇ ടി ടൈസൺ, യു ആർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎ ഫണ്ടിന് പുറമെ അതത് പ്രദേശത്തെ പഞ്ചായത്തുകളുടെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.

Related Posts

കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി  ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

Comments Off on കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി  ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

തിരുവനന്തപുരം : ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

Comments Off on തിരുവനന്തപുരം : ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

Comments Off on സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

Comments Off on ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

Comments Off on ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Comments Off on തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

ഓൺലൈൻ പുലിക്കളിയുമായി അയ്യന്തോൾ ദേശം പുലിക്കളി സമിതി

Comments Off on ഓൺലൈൻ പുലിക്കളിയുമായി അയ്യന്തോൾ ദേശം പുലിക്കളി സമിതി

ജില്ലയിൽ 38 ക്യാമ്പുകളിലായി 744 പേർ

Comments Off on ജില്ലയിൽ 38 ക്യാമ്പുകളിലായി 744 പേർ

കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

Comments Off on കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

പുന്നയൂർ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

Comments Off on പുന്നയൂർ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Create AccountLog In Your Account%d bloggers like this: