സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല.

സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ.

ലോക്‍ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ യോഗം വിളിച്ചത്.

സംസ്ഥാനത്ത് 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍ എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ ആ ഘട്ടത്തില്‍ പരിഗണിക്കാമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷ്ണറും ബെവ്കോ എംഡിയും അടങ്ങുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കോവിഡ് വ്യാപനം കുറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് തീരുമാനം.

കോവിഡ് വ്യാപനം കുറഞ്ഞ് ബാറുകള്‍ തുറന്നാലും ഇരിപ്പിടങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയും കോവിഡ് പ്രോട്ടോകോൾ പാലിച്ചുമാകും മദ്യം വിളമ്പാൻ അനുമതി നൽകുക. പ്രവർത്തന സമയത്തിലും പുനർ ക്രമീകരണം ഉണ്ടാകും. 596 ബാറുകളും 350 ബിയർ വൈൻ പാർലറുകളുമാണ് സംസ്ഥാനത്തുള്ളത്.

Related Posts

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

Comments Off on മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

തൃശൂർ ജില്ലയിൽ 808 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 808 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

വി.എസിന് ഇന്ന് പിറന്നാള്‍

Comments Off on വി.എസിന് ഇന്ന് പിറന്നാള്‍

തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

Comments Off on കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Comments Off on സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചു

ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

Comments Off on ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

Comments Off on ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

Comments Off on മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

Create AccountLog In Your Account%d bloggers like this: