കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു. ലോക്ജനശക്തി പാർട്ടി അധ്യക്ഷനായിരുന്നു.

മകൻ ചിരാഗ് പസ്വാൻ ആണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്‍റെ വിയോഗം. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു. മൻമോഹൻ സിങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ മന്ത്രിസഭയിലും പസ്വാൻ മന്ത്രിയായിരുന്നു. ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ അദ്ദേഹം ലോക്സഭയിൽ എത്തി.

സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ലോക്ദൾ, ജനതപാർട്ടി, ജനതാദൾ എന്നിവയിൽ അംഗമായിരുന്നു. 2004ൽ ലോക്ജനശക്തി (എൽജെപി) പാർട്ടി രൂപീകരിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാൻ. ബിഹാറിൽ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയായിരുന്നു

Related Posts

പുത്തുമല ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതി പൂർത്തിയാവുന്നു

Comments Off on പുത്തുമല ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതി പൂർത്തിയാവുന്നു

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം

Comments Off on വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം

സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

എട്ട് ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Comments Off on എട്ട് ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

 ജില്ലയിൽ 151 പേർക്ക്  കോവിഡ് 110 പേർക്ക് രോഗമുക്തി

Comments Off on  ജില്ലയിൽ 151 പേർക്ക്  കോവിഡ് 110 പേർക്ക് രോഗമുക്തി

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

നാല് ചുമട്ടുതൊഴിലാളികൾക്കു കോവിഡ്

Comments Off on നാല് ചുമട്ടുതൊഴിലാളികൾക്കു കോവിഡ്

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

Comments Off on മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Comments Off on ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Create AccountLog In Your Account%d bloggers like this: