യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

അശ്ലീല വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി.ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ആക്റ്റിവിസ്റ്റുകളായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ മൂന്നുപേര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായത്.  ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ഭാഗ്യലക്ഷ്മിക്ക് കൂടെയുണ്ടായിരുന്നു. വിജയ് പി നായര്‍ എന്ന യുട്യൂബര്‍ നിരന്തരമായി തന്റെ യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. അതേസമയം,  കേസില്‍ വിജയ് പി. നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസുള്ളതിനാൽ ഇയാൾ റിമാൻ്റിൽ തുടരുകയാണ്.

Related Posts

വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

Comments Off on വിളിപ്പുറത്തെത്തും കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസിന്റെ സ്കോളർഷിപ് ആൻജോ പി.ആന്റോജിക്ക്

Comments Off on ഇന്ത്യൻ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസിന്റെ സ്കോളർഷിപ് ആൻജോ പി.ആന്റോജിക്ക്

ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

Comments Off on ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

Comments Off on തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

Comments Off on സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Create AccountLog In Your Account%d bloggers like this: