സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

മലയാള കഥാസാഹിത്യത്തിലെ അസ്തമിക്കാത്ത നക്ഷത്രമാണ് സി.വി. ശ്രീരാമനെന്നും ആ കഥകളിൽ ഓർമകളുടെ കടലിരമ്പമാണ് മുഴങ്ങുന്നതെന്നും വൈശാഖൻ അഭിപ്രായപ്പെട്ടു. അയനം സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് അയനം – സി.വി. ശ്രീരാമൻ കഥാ പുരസ്കാരം ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദനിക്കുന്നവരുടെയും അഭയാർത്ഥികളുടേയും നിരാലംബരുടേയും നേർക്ക് വേറിട്ടനോട്ടം പായിച്ച ശ്രീരാമൻ കഥകൾ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മ സത്യങ്ങളിലൂടെയുള്ള സഞ്ചാരങ്ങളായിരുന്നുവെന്നും വൈശാഖൻ അഭിപ്രായപ്പെട്ടു.
ആത്മീയതയുടെ കഥാകാരനായിരുന്നു സി.വി. എന്നും അപരിചിത തീർത്ഥാടനം നടത്തുന്ന മനുഷ്യരുടെ വ്യസന സമുച്ചയങ്ങളാണ് ആ കഥകളെന്നും നടുക്കമുണ്ടാക്കുന്ന മുഴക്കത്തിലായിരുന്നു സി.വി. കഥ പറഞ്ഞിരുന്നതെന്നും അനുസ്മരണ പ്രഭാഷണത്തിൽ കഥാകൃത്ത് വി.ആർ. സുധീഷ് പറഞ്ഞു.
അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ആർ. അജയൻ, ഡോ.എൻ.ആർ. ഗ്രാമപ്രകാശ്, പി.വി. ഉണ്ണികൃഷ്ണൻ, യു.എസ്. ശ്രീശോഭ്, ജി.ബി. കിരൺ, ടി.എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മറുപടി പറഞ്ഞു
Related Posts

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Comments Off on മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

പ്ലസ് വൺ ഏകജാലകം: പുതിയ മാർഗനിർദേശങ്ങൾ

Comments Off on പ്ലസ് വൺ ഏകജാലകം: പുതിയ മാർഗനിർദേശങ്ങൾ

പട്ടാമ്പി മത്സ്യമാർക്കറ്റിലെ സമ്പർക്കത്തിലൂടെ 106 പേര്‍ക്ക് കോവിഡ്

Comments Off on പട്ടാമ്പി മത്സ്യമാർക്കറ്റിലെ സമ്പർക്കത്തിലൂടെ 106 പേര്‍ക്ക് കോവിഡ്

ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

Comments Off on ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

കെഎസ്ആർടിസി ദീർഘദൂരസർവീസ് നാളെ പുനരാരംഭിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി

Comments Off on കെഎസ്ആർടിസി ദീർഘദൂരസർവീസ് നാളെ പുനരാരംഭിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി

സംഗീതം വിസ്മയം എസ് .പി .ബി വിട വാങ്ങി

Comments Off on സംഗീതം വിസ്മയം എസ് .പി .ബി വിട വാങ്ങി

കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Comments Off on സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

Comments Off on വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

Comments Off on ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍

Comments Off on ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍

Create AccountLog In Your Account%d bloggers like this: