ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

ഈ വർഷത്തെ ഗുരുവായൂർ ഏകാദശി വിളക്കുകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ ചടങ്ങ് മാത്രമാക്കി നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നുള്ളിപ്പോടു കൂടി ചടങ്ങുകൾ നടത്തും. ഒപ്പം ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാക്കി നടത്താൻ തീരുമാനിച്ചു. പഞ്ചരത്ന കീർത്തനാലാപനം പരിമിതമായ എണ്ണം സംഗീതജ്ഞരെ ഉൾക്കൊള്ളിച്ച് നടത്താനും ചെമ്പൈ പുരസ്കാരം വായ്പാട്ട് വിഭാഗത്തിലെ പ്രശസ്തനായ സംഗീതജ്ഞന് നൽകാനും തീരുമാനമായി. പുരസ്കാര ജേതാവിനെ കണ്ടെത്താനുള്ള സബ്കമ്മിറ്റിയെ ഭരണസമിതി നിശ്ചയിക്കും.
ഗുരുവായൂർ ക്ഷേത്രത്തിലും ക്ഷേത്രത്തിന്റെ കീഴേടം ക്ഷേത്രങ്ങളിലും ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളും ചടങ്ങ് മാത്രമാകും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇത്തവണ എഴുത്തിനിരുത്ത് ഉണ്ടാകില്ല. അഷ്ടമംഗല പ്രശ്നത്തിന്റെ നിർദ്ദേശപ്രകാരം വർഷംതോറും നടത്തി വരുന്ന മുറജപം ഈ വർഷം ഒക്ടോബർ 17 മുതൽ 21 ദിവസം പരമാവധി ചിലവ് കുറച്ച് നടത്താനും ഭരണസമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ വി പ്രശാന്ത്, കെ വി ഷാജി, ഇ പി ആർ വേശാല, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജ കുമാരി എന്നിവർ പങ്കെടുത്തു.
Related Posts

ജില്ലയിൽ 474 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 474 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

Comments Off on വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

Comments Off on ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

സ്വാതന്ത്ര്യദിനാഘോഷം: തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും

Comments Off on സ്വാതന്ത്ര്യദിനാഘോഷം: തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും

 ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്

Comments Off on  ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

Comments Off on ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

പ്ലസ് വൺ ഏകജാലകം: പുതിയ മാർഗനിർദേശങ്ങൾ

Comments Off on പ്ലസ് വൺ ഏകജാലകം: പുതിയ മാർഗനിർദേശങ്ങൾ

ജില്ലയിൽ മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്ര താൽക്കാലികമായി നിരോധിച്ചു

Comments Off on ജില്ലയിൽ മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്ര താൽക്കാലികമായി നിരോധിച്ചു

പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

Comments Off on പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

Create AccountLog In Your Account%d bloggers like this: