Breaking :

അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

 ട്രെയ്‌ൻ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കുന്ന വിധത്തിൽ റെയ്‌ൽവേ റിസർവേഷൻ ചട്ടങ്ങളിൽ മാറ്റം പ്രാബല്യത്തിലായി. രണ്ടാം റിസർവേഷൻ ചാർട്ട് ട്രെയ്ൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപു മാത്രമേ ഇന്നു മുതൽ തയാറാക്കൂ. കൊവിഡ് 19 ലോക്ഡൗണിനെത്തുടർന്ന് ഏർപ്പെടുത്തിയ ഉപാധികൾ കൂടുതൽ ട്രെയ്ൻ സർവീസ് ആരംഭിച്ചതോടെ പിൻവലിച്ചതിനെത്തുടർന്നാണ് മാറ്റങ്ങൾ.

ലോക്ഡൗൺ നിലവിലുള്ളതിനാൽ ട്രെയ്ൻ പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുൻപാണ് ഇതുവരെ രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കിയിരുന്നത്. തെർമൽ സ്കാനിങ് ഉൾപ്പെടെ ആരോഗ്യപരിശോധനകൾ വേണ്ടതിനാൽ അവസാന നിമിഷം ടിക്കറ്റ് നൽകുന്നതും നിർത്തിവച്ചിരുന്നു. എന്നാൽ, രണ്ടാം ചാർട്ട് തയാറാക്കുന്നതു വരെഓൺലൈനിലും പിആർഎസ് കൗണ്ടർ വഴിയും ടിക്കറ്റ് ലഭ്യമാകുമെന്നു റെയ്‌ൽവേ അറിയിച്ചു. ട്രെയ്‌ൻ പുറപ്പെടുന്നതിന് അഞ്ചു മിനിറ്റ് മുൻപു വരെ ബുക്കിങ്ങിനും ടിക്കറ്റ് റദ്ദാക്കുന്നതിനും സൗകര്യമുണ്ടാകും.

ലോക്ഡൗണിൽ നാലു മണിക്കൂർ മുൻപാണു രണ്ടാം ചാർട്ട് തയാറാക്കിയിരുന്നത്. എന്നാൽ, ഇനിയത് അര മണിക്കൂർ മുതൽ അഞ്ചു മിനിറ്റ് വരെ മുൻപാകും തയാറാക്കുന്നത്. ചാർട്ട് തയാറാക്കും വരെയുള്ള സമയം ടിക്കറ്റ് ബുക്കിങ്ങിനും റദ്ദാക്കുന്നതിനും സൗകര്യമുണ്ടാകും. ആദ്യ ചാർട്ട് തയാറാക്കിയശേഷം യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കിയെങ്കിൽ അതാണ് രണ്ടാം ചാർട്ട് തയാറാക്കുമ്പോൾ ലഭിക്കുക.

ദീപാവലി, നവരാത്രി ഉത്സവകാലം കണക്കിലെടുത്ത് റെയ്‌ൽവേ 39 പുതിയ സർവീസുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദുരന്തോ, രാജധാനി, ശതാബ്ദി എക്സ്പ്രസുകളായാകും സർവീസ്. സമയവും പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകളുമുൾപ്പെടെ പിന്നീട് പ്രഖ്യാപിക്കും.

Related Posts

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Comments Off on കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

മനക്കൊടി-പുള്ള് -ശാസ്താംകടവ് റോഡ് അടച്ചു

Comments Off on മനക്കൊടി-പുള്ള് -ശാസ്താംകടവ് റോഡ് അടച്ചു

സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പോലീസ് അക്കാദമിയിൽ 25 പേർക്കുകൂടി കോവിഡ്

Comments Off on പോലീസ് അക്കാദമിയിൽ 25 പേർക്കുകൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ കണ്ടെയ്ൻമെന്റ്സോണുകൾ പുനക്രമീകരിച്ചു

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ്സോണുകൾ പുനക്രമീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചിയിൽനിന്ന്‌ 3 അൽഖ്വയ്‌ദ ഭീകരരെ പിടികൂടി

Comments Off on കൊച്ചിയിൽനിന്ന്‌ 3 അൽഖ്വയ്‌ദ ഭീകരരെ പിടികൂടി

ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

Comments Off on ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

Comments Off on വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ…ഓർമകളിൽ ചുനക്കര രാമൻകുട്ടി

Comments Off on ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ…ഓർമകളിൽ ചുനക്കര രാമൻകുട്ടി

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: