ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ശുചിത്വ പദവി പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ചു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. ജില്ലയിലെ 37 പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുമടക്കം 46 തദ്ദേശ സ്ഥാപനങ്ങൾക്കാണ്‌ പദവി ലഭിച്ചത്‌. ഇരിങ്ങാലക്കുട, ചേർപ്പ് ബ്ലോക്കുകളിലെ മുഴുവൻ പഞ്ചായത്തും ശുചിത്വ പദവി പ്രഖ്യാപനം നടത്തി ജില്ലയിലെ ശുചിത്വ ബ്ലോക്കുകൾ എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്.
മണലൂർ, താന്ന്യം, പഴയന്നൂർ, തെക്കുംകര, പെരിഞ്ഞനം, എസ്എൻ പുരം, കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര, വെങ്കിടങ്ങ്, മുല്ലശേരി, എളവള്ളി, തളിക്കുളം, ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, നാട്ടിക, തൃക്കൂർ, നെന്മണിക്കര, അളഗപ്പനഗർ, അന്നമനട, വല്ലച്ചിറ, പാറളം, അവിണിശേരി, ചേർപ്പ്, പോർക്കുളം, വെള്ളാങ്കല്ലൂർ, പാണഞ്ചേരി, നടത്തറ, തോളൂർ, ചാഴൂർ, കയ്‌പമംഗലം, എറിയാട്, കണ്ടാണശേരി, കൊടകര, വലപ്പാട്, ആളൂർ എന്നീ പഞ്ചായത്തുകളും, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുകളും, ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി എന്നീ മുനിസിപ്പാലിറ്റികളുമാണ് ശുചിത്വപദവി നേടിയത്.
ശുചിത്വത്തിന്റെയും മാലിന്യസംസ്‌കരണത്തിന്റെയും അടിസ്ഥാനത്തിലാണ് ശുചിത്വപദവി നൽകുന്നത്. ആദ്യഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വയംവിലയിരുത്തൽ നടത്തി ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ഇവയിൽ ജില്ലാതല വിദഗ്ധ സംഘം പരിശോധിച്ചു. സംസ്ഥാന സർക്കാരിന്റെ ശുചിത്വ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 60 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ശുചിത്വപദവി നൽകിയത്. പ്രഖ്യാപനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തി സമ്പൂർണ ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.

Related Posts

വിത്തു മുതൽ വിപണി വരെ ഒല്ലൂർ

Comments Off on വിത്തു മുതൽ വിപണി വരെ ഒല്ലൂർ

കുടുംബാരോഗ്യ കേന്ദ്രം : മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു

Comments Off on കുടുംബാരോഗ്യ കേന്ദ്രം : മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു

ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Comments Off on ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും പരിശോധന

Comments Off on സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും പരിശോധന

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Comments Off on എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഹൃദയവുമായി സംസ്ഥാന സര്‍ക്കാറിന്‍റെ ഹെലികോപ്ടർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക്

Comments Off on ഹൃദയവുമായി സംസ്ഥാന സര്‍ക്കാറിന്‍റെ ഹെലികോപ്ടർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക്

ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

Comments Off on ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

Comments Off on ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

Comments Off on മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: