Breaking :

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

പടിഞ്ഞാറേ കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി 98.37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അറിയിച്ചു. കിഫ്ബി മുഖേനയാണ് പ്രവൃത്തി ക്കാവശ്യമായ പണം വകയിരുത്തിയത്.
സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി ഇൻകെലിനെ സർക്കാർ നിശ്ചയിച്ച് വിശദമായ പദ്ധതിരേഖ കിഫ്ബിയിൽ സമർപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ അന്തർദേശീയ നിലവാരമുള്ള മാനസികാരോഗ്യകേന്ദ്രമായി ഇത് മാറും. ഒപി, കാഷ്വാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ നിർമിക്കാൻ 22 കോടി 26 ലക്ഷം രൂപയും റസിഡൻഷ്യൽ ബ്ലോക്ക് നിർമിക്കാൻ 4 കോടി 74 ലക്ഷം രൂപയും റിഹാബിലിറ്റേഷൻ ബ്ലോക്ക് നിർമിക്കാൻ 4 കോടി 56 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
കൂടാതെ ഡീ അഡിക്ഷൻ സെൻറർ നിർമ്മിക്കാൻ നാലുകോടി 98 ലക്ഷം രൂപയും സ്ത്രീകളുടെ ഇൻപേഷ്യന്റ് ബ്ലോക്ക് നിർമിക്കാൻ 12 കോടി 74 ലക്ഷം രൂപയും, പുരുഷന്മാരുടെ ബ്ലോക്ക് നിർമിക്കാൻ 21 കോടി 18 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്‌പെഷ്യൽ വാർഡ് നിർമ്മിക്കാൻ 2 കോടി 57 ലക്ഷം രൂപയും ഹാഫ് വേ ഹോംസ് നിർമ്മിക്കാൻ 1 കോടി 66 ലക്ഷം രൂപയും, വെൽനെസ് കഫേക്ക്് 1 കോടി 42 ലക്ഷം രൂപയും മറ്റുള്ള സേവനങ്ങൾക്കായി 22 കോടി 24 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.


മാനസികാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിൽ പൂർണമായി പൊളിച്ചുനീക്കി പുതിയത് നിർമിക്കാൻ 2.15 കോടി രൂപ അനുവദിച്ച് നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കും. മോഡേൺ സൈക്യാട്രിക് വാർഡ് 4 കോടി രൂപ വിനിയോഗിച്ച് ഒന്നാം ഘട്ടം പണി പൂർത്തീകരിച്ചു. രണ്ടാംഘട്ട നിർമാണത്തിന് 5 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. 1.26 കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച ഫോറൻസിക് വാർഡിന്റെയും, 1.66 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഡയറ്ററി യൂണിറ്റിന്റെയും നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി. പബ്ലിക് ഹെൽത്ത് ലാബ് നിർമിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചു. നിർമാണം ഉടൻ ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ റോഡുകളുടെ നിർമ്മാണത്തിന് 25 ലക്ഷം രൂപ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.

Related Posts

തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

Comments Off on തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Comments Off on പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

Comments Off on വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

വടക്കേകാട് : പുന്നയൂർക്കുളം പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on വടക്കേകാട് : പുന്നയൂർക്കുളം പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുട്ടനെല്ലൂർ : കുത്തേറ്റ ഡോക്ടര്‍ മരിച്ചു

Comments Off on കുട്ടനെല്ലൂർ : കുത്തേറ്റ ഡോക്ടര്‍ മരിച്ചു

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

Comments Off on മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Comments Off on കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

Comments Off on കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

വി.എസിന് ഇന്ന് പിറന്നാള്‍

Comments Off on വി.എസിന് ഇന്ന് പിറന്നാള്‍

KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

Comments Off on KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: