യൂട്യൂബ് ചാനലിലൂടെ അപവാദപ്രചരണം : എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ തൃശ്ശൂരിലെ മൂന്നുപേർക്കെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകൻ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. ഒരു സ്വകാര്യ ചാനലിലെ സം​ഗീത പരിപാടിയിൽ സമ്മാനം നൽകിയതുമായി ബന്ധപ്പെട്ടുള്ള വിഡിയോയാണ് വിവാദമായത്. ചേർപ്പ് പൊലീസിന് നൽകിയ പരാതിയിൽ പാറളം പഞ്ചായത്തിലെ വിദ്യാർഥികളുടെ പേരിലാണ് കേസ്. റിയാലിറ്റി ഷോയിലെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്നാണ് യൂ ട്യൂബ് ചാനലിലൂടെ ഇവർ പ്രചരിപ്പിച്ചത്.

ഇതിന്‍റെ ഭാ​ഗമായി മത്സരാർത്ഥികളിൽ ഒരാളായ കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിലും ഇവർ പോയി. എന്നാൽ രക്ഷിതാക്കൾ പരാതി ഇല്ലെന്ന് പറഞ്ഞതോടെ ഇവർ വിഡിയോ ഡിലീറ്റ് ചെയ്തു. തുടർന്ന് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവർ ഇട്ടിരുന്നു. എന്നാൽ ആദ്യത്തെ വിഡിയോ അഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടത്.

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിഡിയോയിലൂടെ ഇവർ ചെയ്തതെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ എം.ജി ശ്രീകുമാർ പറഞ്ഞത്. ഇതേതുടർന്നാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തത്.

Related Posts

എസ്.പി. ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു

Comments Off on എസ്.പി. ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു

സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം : ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

Comments Off on സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം : ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

മുൻ കേരള രഞ്ജി താരം സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Comments Off on മുൻ കേരള രഞ്ജി താരം സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പ്രണയത്തിന്റെയും വിരഹത്തിന്റെയും പെരുമഴ : ഉമ്പായി

Comments Off on പ്രണയത്തിന്റെയും വിരഹത്തിന്റെയും പെരുമഴ : ഉമ്പായി

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

Comments Off on മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

Comments Off on വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Comments Off on കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

Comments Off on പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

Comments Off on സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

ജില്ലയിൽ 1208 പേർക്ക് കോവിഡ്; 510 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1208 പേർക്ക് കോവിഡ്; 510 പേർ രോഗമുക്തർ

ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Create AccountLog In Your Account%d bloggers like this: