Breaking :

പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

താരസംഘടനയായ അമ്മയിൽ നിന്ന് നടി പാർവതി തിരുവോത്ത് രാജിവച്ചു. ഇടവേള ബാബുവിന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇടവേള ബാബു അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കണമെന്നും പാർവതി ആവശ്യപ്പെട്ടു. താരസംഘടന നിർമിക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ നടി ഭാവന അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നൽകിയ മറുപടി വിവാദമായിരുന്നു. രാജിവച്ചവരും മരിച്ചുപോയവരും ചിത്രത്തിലുണ്ടാകില്ലെന്ന പരാമർശമാണ് വിവാദമായത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം…

2018 ൽ എന്‍റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത്  തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്‍റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം  ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ  അനുകൂലിച്ച്  മറ്റു പല സംഘടനാ അംഗങ്ങളും  വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ  മോശമായ  രീതിയിലാണ് ഇതും സംഭവിക്കുക എന്ന്  എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര  അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

Related Posts

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

Comments Off on ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

Comments Off on ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

Comments Off on 4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

Comments Off on വെർച്വൽ ഒപിയുമായി തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി.

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

Comments Off on കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

മുല്ലശ്ശേരിയിൽ സുഭിക്ഷ കേരളം പദ്ധതി

Comments Off on മുല്ലശ്ശേരിയിൽ സുഭിക്ഷ കേരളം പദ്ധതി

സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

Comments Off on സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Comments Off on സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

Comments Off on ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

Create Account



Log In Your Account



%d bloggers like this: