പഠനം ഇനി പൊരിക്കും

ഇനി നമ്മുടെ സ്‌കൂൾ വേറെ ലെവലാ. ജില്ലയിലെ വിദ്യാഭ്യാസ മേഖല ഹൈടെക്‌ കുതിപ്പിൽ‌. നൂതന സൗകര്യങ്ങളോടെ വിദ്യാലയങ്ങളുടെ മേന്മ വർധിപ്പിച്ചും ഹൈടെക്‌ ക്ലാസ്‌‌ മുറികൾ ഒരുക്കിയും പൊതുവിദ്യാഭ്യാസം പുത്തനുണർവിലേക്ക്‌.
രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികൾ ജില്ലയിൽ 1347 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലാണ് പൂർത്തിയായത്. സർക്കാർ- എയ്ഡഡ് വിഭാഗത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള 905 ഉം എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 442 ഉം ഉൾപ്പെടെ ആകെ 1347 സ്‌കൂളുകളിലാണ് ഹൈടെക് പ്രവർത്തനം പൂർത്തിയായത്. ഇതിന്റെ ഭാഗമായി 10,178 ലാപ്‌ടോപ്‌, 5875 മൾട്ടിമീഡിയ പ്രൊജക്ടർ, 8505 യുഎസ്ബി സ്പീക്കർ, 3669 മൗണ്ടിങ്‌ ആക്‌സസറീസ്, 2228 സ്‌ക്രീൻ, 406 ഡിഎസ്എൽആർ ക്യാമറ, 442 മൾട്ടിഫങ്‌ഷൻ പ്രിന്റർ, 442 എച്ച്ഡി വെബ്ക്യാം, 43 ഇഞ്ചിന്റെ 442  ടിവി എന്നിവ ജില്ലയിൽ വിന്യസിച്ചു.
1107 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ്‌ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. പദ്ധതിക്കായി ജില്ലയിൽ കിഫ്ബിയിൽനിന്നും 50.56 കോടിയും പ്രാദേശിക തലത്തിൽ 11.40 കോടിയും ഉൾപ്പെടെ 61.96 കോടി രൂപയാണ് ചെലവഴിച്ചത്. ജില്ലയിൽ കൈറ്റ് ഏറ്റവും കൂടുതൽ ഐടി ഉപകരണങ്ങൾ വിന്യസിച്ചത് എരുമപ്പെട്ടി ഗവ. എച്ച്എസ്എസിലാണ്. 300 ഉപകരണങ്ങളാണ് നൽകിയത്.
വിവിധ മണ്ഡലങ്ങളിലെ പ്രഖ്യാപനച്ചടങ്ങിൽ ഗവ. ചീഫ്‌വിപ്‌ കെ രാജൻ(ഒല്ലൂർ), എംഎൽഎമാരായ പ്രൊഫ. കെ യു അരുണൻ(ഇരിങ്ങാലക്കുട), അഡ്വ. വി ആർ സുനിൽകുമാർ(കൊടുങ്ങല്ലൂർ), ബി ഡി ദേവസി(ചാലക്കുടി), യു ആർ പ്രദീപ്(ചേലക്കര), ഗീത ഗോപി(നാട്ടിക), അനിൽ അക്കര(വടക്കാഞ്ചേരി), ഇ ടി ടൈസൺ(കയ്പമംഗലം), കെ വി അബ്ദുൾഖാദർ (ഗുരുവായൂർ), മുരളി പെരുനെല്ലി(മണലൂർ) എന്നിവർ പങ്കെടുത്തു.

Related Posts

കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

Comments Off on കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

Comments Off on കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

Comments Off on തൃശൂർ :അമ്പിളിക്കല കോവിഡ് സെന്ററിനെതിരെ കൂടുതല്‍ പരാതികള്‍

ടോവിനോയ്ക്കു ഒന്നരമാസത്തെ  വിശ്രമം

Comments Off on ടോവിനോയ്ക്കു ഒന്നരമാസത്തെ  വിശ്രമം

കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

Comments Off on കാത്തിരുന്ന റഫിയെത്തി; വൈറലായി കോഴിക്കോട്ടുകാരന്‍റെ പാട്ട്

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡോക്ടർ വധം: പ്രതി അറസ്റ്റിൽ

Comments Off on ഡോക്ടർ വധം: പ്രതി അറസ്റ്റിൽ

ജില്ലയിൽ 778 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 778 പേർക്ക് കോവിഡ്

ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

Comments Off on ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്- നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനിനും കരുവന്നൂർ നദീതട പ്ലാനിനും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

Comments Off on മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്- നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനിനും കരുവന്നൂർ നദീതട പ്ലാനിനും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

Create AccountLog In Your Account%d bloggers like this: