Breaking :

വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

 ട്രക്കിന്റെ കാബിനുള്ളിൽ ഉറങ്ങിക്കിടന്ന അച്ഛൻ എഴുന്നേൽക്കുന്നില്ലെന്നു കണ്ടപ്പോഴാണ് ഹരിയാന സ്വദേശി മനീഷ് (19) ദേശീയപാതയോരത്തു നിന്ന് ഒരു മണിക്കൂറോളം നേരം വാഹനങ്ങൾക്കു കൈകാണിച്ചത്. ഒരു വണ്ടിയും നിർത്തിയില്ല. ഭാഷയറിയാതെ, കൈകൂപ്പി നിന്ന്, നെഞ്ച് പൊട്ടി മനീഷ് സഹായത്തിനു കേഴുന്നതു കണ്ട് പ്രദേശവാസികളിൽ ചിലരും വാഹനങ്ങൾക്കു കൈകാട്ടി. നിർത്തിയത് ഒരു എക്സൈസ് ജീപ്പ്. അച്ഛനെ എക്സൈസ് ഉദ്യോഗസ്ഥർ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവനറ്റിരുന്നു. കേരളത്തിലെ ഷോറൂമുകളിലേക്കു കാറുകളെത്തിക്കാൻ കൂറ്റൻ ട്രക്കിൽ പുറപ്പെട്ട ഹരിയാന സ്വദേശി കനയ്യലാൽ ആണു മരിച്ചത്. യാത്രയിൽ കൂട്ടിനു വേണ്ടിയാണു മകൻ മനീഷിനെ ഒപ്പം കൂട്ടിയത്. ദേശീയപാതയിൽ വടക്കഞ്ചേരി പിന്നിട്ടപ്പോൾ അച്ഛൻ നെഞ്ചുവേദനിക്കുന്നുവെന്നു പറഞ്ഞതായി മനീഷ് പറയുന്നു.എന്നാൽ, ട്രക്ക് സുരക്ഷിതമായി എവിടെയെങ്കിലും പാർക്ക് ചെയ്തശേഷം ആശുപത്രിയിൽ കയറാമെന്ന നിലയിൽ ഇവർ മരത്താക്കര വരെയെത്തി.
ഊണുകഴിഞ്ഞ് അൽപനേരം ഒന്നു മയങ്ങാനെന്ന മട്ടിൽ കണ്ണുകളടച്ച കനയ്യലാൽ പിന്നീട് എഴുന്നേറ്റില്ല. വിളിച്ചിട്ടും അച്ഛൻ എണീക്കാതായപ്പോൾ ആശുപത്രിയിലെത്തിക്കാൻ സഹായം അഭ്യർഥിച്ചാണു മനീഷ് 1 മണിക്കൂറോളം വാഹനങ്ങൾക്കു കൈകാട്ടിയത്. ഇതുവഴിയെത്തിയ എക്സൈസ് പട്രോളിങ് സംഘം വണ്ടിനിർത്തി. പി.ജി. ശിവശങ്കരൻ, സജീവ്, സതീഷ്കുമാർ, സുനിൽ, ബിനോജ്, രാജു, മനോജ് എന്നിവർ ചേർന്നു കനയ്യലാലിനെ എടുത്തു ജീപ്പിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതോടെ തോരാത്ത കണ്ണുമായി മനീഷ് ആശുപത്രി വരാന്തയിലിരിക്കുന്നു.
Related Posts

കുന്നംകുളം പുതിയ ബസ്‌സ്റ്റാന്‍ഡ് ഇന്ന്‌ സമര്‍പ്പിക്കും

Comments Off on കുന്നംകുളം പുതിയ ബസ്‌സ്റ്റാന്‍ഡ് ഇന്ന്‌ സമര്‍പ്പിക്കും

ജില്ലയിലെ അഞ്ച് ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോൺ

Comments Off on ജില്ലയിലെ അഞ്ച് ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോൺ

സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

Comments Off on സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

Comments Off on വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

Comments Off on മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

Comments Off on ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമ്മിക്കും: ഭരണ സമിതി

ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Comments Off on ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

Comments Off on വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍

Comments Off on ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍

തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

Comments Off on തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

Create Account



Log In Your Account



%d bloggers like this: